തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് മുന്നിലുണ്ടായ വാഹനാപകടം; ചികിത്സയിലിരുന്നലിരുന്ന ഒരാൾ മരിച്ചു
വട്ടിയൂർക്കാവ് സ്വദേശി വിഷ്ണുനാഥാണ് വാഹനം ഓടിച്ചിരുന്നത്.

തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് മുന്നിലുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു. ഓട്ടോ ഡ്രൈവറാണ് മരിച്ചത്.
കരകുളം സ്വദേശി ഷാഫിയാണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് ജനറൽ ആശുപത്രിക്ക് മുന്നിൽ നിയന്ത്രണം വിട്ട ക്കാർ ഓട്ടോ സ്റ്റാൻഡിലേക്ക് ഇടിച്ചു കയറി അപകടം നടന്നത്. അപകടത്തിൽ അഞ്ചു പേർക്ക് പരിക്കേറ്റിരുന്നു.
വട്ടിയൂർക്കാവ് സ്വദേശി വിഷ്ണുനാഥാണ് വാഹനം ഓടിച്ചിരുന്നത്. അപകടസമയത്ത് യുവാവും ബന്ധുവുമാണ് വാഹനത്തിലുണ്ടായിരുന്നത്. ബ്രേക്കിനു പകരം ആക്സിലേറ്റർ ചവിട്ടിയതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.
What's Your Reaction?






