'ഗോട്ട് ടൂര്‍ ഓഫ് ഇന്ത്യ 2025'; മെസ്സി ഡിസംബറില്‍ ഇന്ത്യയിലെത്തും 

മെസ്സിയുടെ ഇന്ത്യാ സന്ദര്‍ശനത്തിന് 'ഗോട്ട് ടൂര്‍ ഓഫ് ഇന്ത്യ 2025' എന്നാണ് പേരിട്ടിരിക്കുന്നത്

Aug 15, 2025 - 18:47
Aug 15, 2025 - 18:48
 0
'ഗോട്ട് ടൂര്‍ ഓഫ് ഇന്ത്യ 2025'; മെസ്സി ഡിസംബറില്‍ ഇന്ത്യയിലെത്തും 

കൊല്‍ക്കത്ത: ഏവരും ഏറെക്കാലമായി ആകാംഷയോടെ കാത്തിരുന്ന അര്‍ജന്‍റീനിയന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ ഇന്ത്യാ സന്ദര്‍ശനത്തിന് അന്തിമ അനുമതി. ഡിസംബര്‍ 12ന് കൊല്‍ക്കത്തയിലാണ് മെസ്സി തന്‍റെ ഇന്ത്യാ പര്യടനത്തിന് തുടക്കം കുറിക്കുന്നതെന്ന് പരിപാടിയുടെ പ്രോമോട്ടറായ ശതദ്രു ദത്ത അറിയിച്ചു. 

മെസ്സിയുടെ ഇന്ത്യാ സന്ദര്‍ശനത്തിന് 'ഗോട്ട് ടൂര്‍ ഓഫ് ഇന്ത്യ 2025' എന്നാണ് പേരിട്ടിരിക്കുന്നത്. കൊല്‍ക്കത്ത സന്ദര്‍ശനത്തിന് ശേഷം അഹമ്മദാബാദ്, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലും മെസ്സിയെത്തും. ഡിസംബര്‍ 15ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹത്തിന്‍റെ വസതിയിലുള്ള കൂടിക്കാഴ്ചയോടെയാണ് മെസ്സിയുടെ ഇന്ത്യാ പര്യടനം അവസാനിക്കുന്നത്.

2011ന് ശേഷം മെസ്സിയുടെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്. 2011ല്‍ വെനസ്വേലയ്ക്കെതിരെ കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ ഫിഫ സൗഹൃദ മത്സരം കളിക്കാന്‍ അര്‍ജന്‍റീന ദേശീയ ടീമിനൊപ്പമാണ് മെസ്സി ഇതിഹാസതാരം എത്തിയിരുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow