ഹുമയൂണിന്‍റെ ശവകുടീരത്തിന് സമീപമുള്ള മേല്‍ക്കൂര തകര്‍ന്നുവീണ് അഞ്ച് മരണം
ഷരീഫ് പട്ടേ ഷാ ദർഗയുടെ മേൽക്കൂരയാണ് തകർന്നത്

ന്യൂഡൽഹി: ഡൽഹി നിസാമുദ്ദീനിൽ ഹുമയൂണിന്‍റെ ശവകുടീരത്തിനു സമീപമുള്ള ദർഗയുടെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർ മരിച്ചു. ഇന്ന് നാലരയോടെയാണ് അപകടമുണ്ടായത്. ഷരീഫ് പട്ടേ ഷാ ദർഗയുടെ മേൽക്കൂരയാണ് തകർന്നത്. ദർഗയിലെ ഇമാം ഉൾപ്പെടെ ഇരുപതോളം പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. പത്തോളം പേരെ രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
What's Your Reaction?






