നിരാഹാര സമരം അവസാനിപ്പിച്ച് കർഷക നേതാവ് ജഗ്ജിത് സിങ് ദല്ലേവാൾ
‘കിസാന്‍ മഹാപഞ്ചായത്ത്’ എന്ന പരിപാടിയിലാണ് ദല്ലേവാളിന്റെ പ്രഖ്യാപനം

ചണ്ഡീഗഢ്: അനിശ്ചിതകാല നിരാഹാരസമരം അവസാനിപ്പിച്ച് കര്‍ഷക നേതാവ് ജഗ്ജിത് സിങ് ദല്ലേവാള്‍. 2024 നവംബര്‍ 26ന് ആരംഭിച്ച അനിശ്ചിത കാല നിരാഹാര സമരമാണ് ദല്ലേവാള്‍ അവസാനിപ്പിച്ചത്. വിളകള്‍ക്ക് മിനിമം താങ്ങുവില നിയമപരമായ ഉറപ്പ് തുടങ്ങി നിരവധി ആവശ്യങ്ങളുന്നയിച്ചാണ് കര്‍ഷക നേതാവ് നിരാഹാരമിരുന്നത്.
കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിങ് ചൗഹാനും റെയില്‍വേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടുവും ജഗ്ജിത് സിങ് ദല്ലേവാളിനെ നേരത്തെ സന്ദര്‍ശിച്ചിരുന്നു. നിരാഹാരസമരം അവസാനിപ്പിക്കണമെന്ന് അദ്ദേഹത്തോട് നിര്‍ദേശിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇതിന് പിന്നാലെയാണ് ദല്ലേവാള്‍ സമരം അവസാനിപ്പിച്ചത്.
പഞ്ചാബിലെ ഫത്തേഗഢ് സാഹിബ് ജില്ലയിലെ സിര്‍ഹിന്ദില്‍ സംഘടിപ്പിച്ച ‘കിസാന്‍ മഹാപഞ്ചായത്ത്’ എന്ന പരിപാടിയിലാണ് ദല്ലേവാള്‍ തന്റെ അനിശ്ചിതകാല നിരാഹാരം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്.
‘നിങ്ങള്‍ (കര്‍ഷകര്‍) എല്ലാവരും മരണം വരെയുള്ള നിരാഹാരം അവസാനിപ്പിക്കാന്‍ എന്നോട് ആവശ്യപ്പെട്ടു. പ്രക്ഷോഭത്തെ പിന്തുണച്ചതിന് ഞാന്‍ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. നിങ്ങളുടെ വികാരങ്ങളെ ഞാന്‍ മാനിക്കുന്നു. നിങ്ങളുടെ ഉത്തരവ് ഞാന്‍ അംഗീകരിക്കുന്നു,’ ദല്ലേവാള്‍ പറഞ്ഞു.
What's Your Reaction?






