ഛത്തീസ്ഗഡിൽ സേനയുമായുള്ള ഏറ്റമുട്ടലിൽ വനിതാ മാവോയിസ്റ്റ് കൊല്ലപ്പെട്ടു

Mar 31, 2025 - 14:04
Mar 31, 2025 - 14:04
 0  10
ഛത്തീസ്ഗഡിൽ സേനയുമായുള്ള ഏറ്റമുട്ടലിൽ വനിതാ മാവോയിസ്റ്റ് കൊല്ലപ്പെട്ടു

ഛത്തീസ്ഗഡിൽ വനിതാ മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ദാന്തേവാഡ ബിജാപൂർ അതിർത്തിയിലുണ്ടായ ഏറ്റുമുട്ടലിലാണ് വനിതാ മാവോയിസ്റ്റിനെ സുരക്ഷാ സേന വധിച്ചത്. തിങ്കളാഴ്ച രാവിലെയാണ് ഏറ്റുമുട്ടലുണ്ടായത്. അതിർത്തിമേഖലയിൽ മാവോയിസ്റ്റ് നേതാക്കളെത്തിയെന്ന രഹസ്യ വിവരത്തേ തുടർന്നാണ് സേന ഇവിടെ എത്തിയത്. ഓട്ടോമാറ്റിക് ഇൻസാസ് റൈഫിളാണ് കൊല്ലപ്പെട്ടവരിൽ നിന്ന് പൊലീസ് കണ്ടെത്തിയത്. ഇതോടെ ഈ വർഷം മാത്രം ഛത്തീസ്ഗഡിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം 135ായി. കഴിഞ്ഞ വർഷം  219 മാവോയിസ്റ്റുകളാണ് ഛത്തീസ്ഗഡിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. മേഖലയിൽ ഏറ്റുമുട്ടൽ തുടരുന്നതായാണ് പൊലീസ് വിശദമാക്കുന്നത്. 

What's Your Reaction?

like

dislike

love

funny

angry

sad

wow