എം.ഡി.എം.എ.യുമായി അസിസ്റ്റന്‍റ് ഡയറക്ടര്‍; പോലീസ് ഓടിച്ചിട്ട് പിടികൂടി

കരമനയില്‍ വെച്ചാണ് യുവാവ് പോലീസ് പിടിയിലായത്.

Mar 31, 2025 - 13:16
Mar 31, 2025 - 13:16
 0  14
എം.ഡി.എം.എ.യുമായി അസിസ്റ്റന്‍റ് ഡയറക്ടര്‍; പോലീസ് ഓടിച്ചിട്ട് പിടികൂടി

തിരുവനന്തപുരം: എംഡിഎംഎയുമായി അസിസ്റ്റന്‍റ് ഡയറക്ടര്‍ പിടിയില്‍. വിഴിഞ്ഞം ടൗൺഷിപ് കോളനിയിൽ താമസിക്കുന്ന അസിസ്റ്റൻറ് ഡയറക്ടർ  ജസീമിനെ (35) ആണ് ഷാഡോ പോലീസും കരമന പോലീസും ചേർന്ന് അറസ്റ്റുചെയ്തത്. കരമനയില്‍ വെച്ചാണ് യുവാവ് പോലീസ് പിടിയിലായത്. ഇന്നലെ രാവിലെ 2.08 ഗ്രാം എം.ഡി.എം.എ.യുമായി കാസർകോട് നിന്നു ട്രെയിനിൽ തമ്പാനൂരിലെത്തിയ ജസീം ബസിൽ 11ന് കൈമനത്തെത്തി. 

ഷാഡോ സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഇവിടെയെത്തിയ പോലീസ് പ്രതിയെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. കരമന എസ്എച്ച്ഒ അനൂപ്, എസ്ഐമാരായ സന്ദീപ്, കൃഷ്ണകുമാർ, സുരേഷ് കുമാർ, ഷാഡോ എസ്ഐ ഉമേഷ് എന്നിവരുടെ നേതൃത്വത്തിൽ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow