പാലക്കാട്ടെ നിപ ബാധിതയുടെ ബന്ധുവിനും പനി; നിരീക്ഷണത്തിനായി ആശുപത്രിയിലേക്ക് മാറ്റി
യുവതിയുടെ വീടിന് പരിസരത്തെ മരത്തിൽ ആയിരക്കണക്കിന് വവ്വാലുകളയാണ് കണ്ടെത്തി

പാലക്കാട്: പാലക്കാട്ടെ നിപ ബാധിതയുടെ ബന്ധുവിനും പനി. 10 വയസുള്ള കുട്ടിയ്ക്കാണ് പനി ബാധിച്ചത്. കുട്ടിയെ നിലവിൽ നിരീക്ഷണത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. നാട്ടുകല്ലിലെ യുവതിയുടെ നിപ ബാധയുമായി ബന്ധപ്പെട്ട് പഞ്ചായത്തിനും ആരോഗ്യ വകുപ്പിനുമെതിരെ പരാതിയുമായി നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്.
യുവതിയുടെ വീടിന് പരിസരത്തെ മരത്തിൽ ആയിരക്കണക്കിന് വവ്വാലുകളയാണ് കണ്ടെത്തി. ഇക്കാര്യം പലവട്ടം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെന്നും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. മഞ്ചേരി മെഡിക്കൽ കോളേജിലെ വിദഗ്ധസംഘം പരിശോധിച്ചു. തച്ചനാട്ടുകരയിലെ നാല് വാർഡുകളിൽ ആരോഗ്യ പ്രവർത്തകർ സർവ്വേ നടത്തും. രണ്ട് മാസത്തിനിടെ നിപ രോഗലക്ഷണങ്ങൾ ആർക്കെങ്കിലും ഉണ്ടായിരുന്നോയെന്നും പരിശോധിക്കും. ഇന്നും നാളെയും 75 അംഗ സംഘം സർവ്വേയാണ് നടത്തുക.
What's Your Reaction?






