മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി രാജിവെച്ചു
എമ്പുരാൻ പുതിയ പതിപ്പ് തിയറ്ററുകളില്‍ ഇന്നെത്തും.

മോഹൻലാൽ ഫാൻസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി രാജിവച്ചു. നടന്‍ മോഹൻലാല്‍ ഖേദം പ്രകടിപ്പിച്ചതാണ് രാജിവയ്‍ക്കാൻ കാരണമെന്നാണ് സൂചന. മോഹൻലാൽ ഫാൻസ് അസോസിയേഷൻ ആലപ്പുഴ ജില്ലാ സെക്രട്ടറി ബിനുരാജ് ആണ് രാജിവെച്ചതായി ഫേസ് ബുക്ക് പോസ്റ്റ് ഇട്ടത്. രാജിയുടെ കാരണം ബിനുരാജ് വിശദീകരിക്കുന്നില്ല. രാജിവെക്കുകയാണെന്നും ഇതുവരെ കട്ടയ്ക്ക് നിന്നവർക്ക് നന്ദിയെന്നുമാണ് ബിനുരാജ് അറിയിച്ചത്. മോഹൻലാല്‍ ഖേദം പ്രകടിപ്പിച്ചതാണ് രാജിവയ്‍ക്കാൻ കാരണമെന്നാണ് സൂചന. അതിനിടെ എമ്പുരാൻ പുതിയ പതിപ്പ് തിയറ്ററുകളില്‍ ഇന്നെത്തും.
എമ്പുരാന്‍റെ പ്രമേയത്തെ ചൊല്ലി വിവാദമുണ്ടായിരുന്നു. ചിത്രത്തില്‍ നിന്ന് ചില വിവാദ ഭാഗങ്ങള്‍ നീക്കം ചെയ്തു. മൂന്നുമിനിറ്റ് രംഗങ്ങളാണ് വെട്ടിമാറ്റിയത്. വില്ലന്‍റെ കഥാപാത്രത്തിന്‍റെ പേരും മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് എത്തിയിരുന്നു മോഹൻലാസും അത്തരം വിഷയങ്ങളെ നിര്‍ബന്ധമായും സിനിമയില്‍ നിന്ന് നീക്കം ചെയ്യാൻ ഞങ്ങള്‍ ഒരുമിച്ച് തീരുമാനിച്ചു കഴിഞ്ഞെന്നും മോഹൻലാല്‍ വ്യക്തമാക്കി.
What's Your Reaction?






