വിദേശയാത്ര, പഠനം, ചികിത്സാചെലവ് കുറയും; ടിസിഎസ് നിരക്കുകളിൽ വൻ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര ബജറ്റ്

വിദേശ യാത്രകൾക്കായി ബുക്ക് ചെയ്യുന്ന ടൂർ പാക്കേജുകൾക്ക് നിലവിൽ ഈടാക്കിയിരുന്ന 5%, 20% എന്നിങ്ങനെയുള്ള ടിസിഎസ് നിരക്കുകൾ 2 ശതമാനമാക്കി ഏകീകരിച്ചു

Feb 1, 2026 - 13:52
Feb 1, 2026 - 13:52
 0
വിദേശയാത്ര, പഠനം, ചികിത്സാചെലവ് കുറയും; ടിസിഎസ് നിരക്കുകളിൽ വൻ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര ബജറ്റ്

ഇന്ത്യയിൽ നിന്ന് വിദേശ രാജ്യങ്ങളിലേയ്ക്ക് വിവിധ ആവശ്യങ്ങൾക്കായി പണം അയക്കുമ്പോൾ ഈടാക്കുന്ന സ്രോതസ്സിൽ നിന്നുള്ള നികുതി കേന്ദ്ര ബജറ്റിൽ ഗണ്യമായി കുറച്ചു. വിദേശ വിനോദസഞ്ചാരം, വിദ്യാഭ്യാസം, ചികിത്സ എന്നീ മേഖലകളിൽ പണം അയക്കുന്നവർക്ക് പുതിയ പ്രഖ്യാപനം വലിയ ആശ്വാസമാകും.

വിദേശ യാത്രകൾക്കായി ബുക്ക് ചെയ്യുന്ന ടൂർ പാക്കേജുകൾക്ക് നിലവിൽ ഈടാക്കിയിരുന്ന 5%, 20% എന്നിങ്ങനെയുള്ള ടിസിഎസ് നിരക്കുകൾ 2 ശതമാനമാക്കി ഏകീകരിച്ചു. ഇതിൽ കുറഞ്ഞ പരിധി നിശ്ചയിച്ചിട്ടില്ലാത്തതിനാൽ അയക്കുന്ന മുഴുവൻ തുകയ്ക്കും ഈ ആനുകൂല്യം ലഭിക്കും.

ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീം (LRS) വഴി വിദേശത്ത് പഠിക്കുന്നതിനോ ചികിത്സയ്ക്കോ ആയി അയക്കുന്ന തുകയുടെ നികുതി നിരക്ക് 5 ശതമാനത്തിൽ നിന്ന് 2 ശതമാനമായി കുറച്ചു. വിദേശ സർവ്വകലാശാലകളിൽ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് വലിയ സാമ്പത്തിക ലാഭം ഉണ്ടാകും. വിദേശ ചികിത്സ തേടുന്നവർക്ക് കുറഞ്ഞ നിരക്കിൽ പണം അയക്കാം. അന്താരാഷ്ട്ര വിനോദസഞ്ചാര പാക്കേജുകളുടെ ആകെ ചിലവ് കുറയാൻ ഇത് കാരണമാകും.

What's Your Reaction?

like

dislike

love

funny

angry

sad

wow