മുംബൈ: കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തലയെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തു. മഹാരാഷ്ട്ര പിസിസി അധ്യക്ഷന്‍ ഹര്‍ഷവര്‍ധന്‍ സപ്കല്‍, മുതിര്‍ന്ന നേതാവ് വിജയ് വടേദിവാര്‍ തുടങ്ങിയവരെയും ചെന്നിത്തലയോടൊപ്പം കസ്റ്റഡിയിലെടുത്തിരുന്നു.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ( ഇ ഡി ) പ്രതിഷേധം സംഘടിപ്പിച്ചതിനാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പി സി സി ഓഫീസിൽ നിന്ന് പുറത്തിറങ്ങുമ്പോഴായിരുന്നു പൊലീസ് നടപടി. തുടർന്ന് ദാദറിലെ പൊലീസ് സ്റ്റേഷനില്‍ കരുതല്‍ തടങ്കലിലാക്കിയ ശേഷമാണ് പിന്നീട് നേതാക്കളെ വിട്ടയച്ചത്.