ഇസ്ലാമബാദ്: മിന്നൽ പ്രളയത്തിൽ വിറങ്ങലിച്ച് പാകിസ്ഥാൻ. പാകിസ്ഥാനിലും പാക് അധീന കശ്മീരിലും ഉണ്ടായ മിന്നല്‍ പ്രളയത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 400 കടന്നു. വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനിലെ പര്‍വതപ്രദേശങ്ങളായ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ ഉണ്ടായത്.
ഗ്രാമവും വീടും റോഡും ഒന്നാകെ ഒഴുകിപ്പോയി. 74 ലേറെ വീടുകളാണ് പ്രളയത്തിൽ തകർന്നത്. ബുനറില്‍ രക്ഷാപ്രവര്‍ത്തകരും, ഹെലികോപ്ടര്‍ സംവിധാനവും ചേര്‍ന്ന് ദുരന്തത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ ശ്രമിക്കുകയാണ്. എന്നാൽ മണ്ണിലും ചെളിയിലും പൊതിഞ്ഞ് കിടക്കുന്ന പ്രദേശത്ത് നിന്ന് ആളുകളെ രക്ഷിക്കുന്നത് ദുഷ്‌കരമാണെന്നും സംസ്ഥാന ദുരന്ത നിവാരണ സേന അറിയിച്ചു.
പ്രളയം ബാധിച്ച 9 ജില്ലകളിലായി 2000 രക്ഷാപ്രവർത്തകരെ നിയോഗിച്ചിട്ടുണ്ട്. മന്‍സെഹ്ര ജില്ലയില്‍ ഗ്രാമങ്ങളില്‍ കുടുങ്ങിക്കിടന്ന 2000ത്തോളം വിനോദസഞ്ചാരികളെയാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി രക്ഷപ്പെടുത്തിയത്.