മെസ്സി ഇന്ത്യയില്‍ എത്തുന്നതിന് മുന്‍പ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ത്യയിലേക്കെത്തിയേക്കുമോ? റിപ്പോര്‍ട്ടുകള്‍ പറയുന്നത്...
എ.എഫ്.സി. ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ കളിക്കാനാണ് റോണാള്‍ഡോ ഇന്ത്യയിലെത്തുന്നത്

അര്‍ജന്‍റീനിയന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി ഇന്ത്യയില്‍ എത്തുന്നതിന് മുന്‍പ് പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ത്യയിലേക്കെത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. എ.എഫ്.സി. ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ കളിക്കാനാണ് റോണാള്‍ഡോ ഇന്ത്യയിലെത്തുന്നത്.
റൊണാള്‍ഡോയുടെ ക്ലബ്ബായ സൗദിയിലെ അല്‍ നസ്റും എഫ്.സി. ഗോവയും ഒരേ ഗ്രൂപ്പില്‍ ഉള്‍പ്പെട്ടതോടെയാണിത്. ഹോം ആന്‍ഡ് എവേ അടിസ്ഥാനത്തിലാണ് ടൂര്‍ണമെന്റിലെ മത്സരങ്ങള്‍. അതിനാല്‍ തന്നെ എഫ്.സി. ഗോവയ്‌ക്കെതിരേ ഇന്ത്യയില്‍ കളിക്കാന്‍ റൊണാള്‍ഡോ എത്തിയേക്കുമെന്നാണ് പ്രതീക്ഷ. സെപ്തംബര്‍ 16 മുതല്‍ ഡിസംബര്‍ 10 വരെയാണ് മത്സരങ്ങള്‍ നിശ്ചയിച്ചിട്ടുള്ളത്.
അതേസമയം, ലയണല്‍ മെസ്സിയുടെ ഇന്ത്യാ സന്ദര്‍ശനത്തിന് അന്തിമ അനുമതി ലഭിച്ചിരുന്നു. ഡിസംബര്‍ 12ന് കൊല്‍ക്കത്തയിലാണ് മെസ്സി തന്‍റെ ഇന്ത്യാ പര്യടനത്തിന് തുടക്കം കുറിക്കുന്നതെന്ന് പരിപാടിയുടെ പ്രോമോട്ടറായ ശതദ്രു ദത്ത അറിയിച്ചു.
മെസ്സിയുടെ ഇന്ത്യാ സന്ദര്‍ശനത്തിന് 'ഗോട്ട് ടൂര്‍ ഓഫ് ഇന്ത്യ 2025' എന്നാണ് പേരിട്ടിരിക്കുന്നത്. കൊല്‍ക്കത്ത സന്ദര്‍ശനത്തിന് ശേഷം അഹമ്മദാബാദ്, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലും മെസ്സിയെത്തും. ഡിസംബര്‍ 15ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹത്തിന്‍റെ വസതിയിലുള്ള കൂടിക്കാഴ്ചയോടെയാണ് മെസ്സിയുടെ ഇന്ത്യാ പര്യടനം അവസാനിക്കുന്നത്.
What's Your Reaction?






