വോട്ടർ പട്ടിക പുതുക്കൽ: 30 വരെ അവധി ദിനങ്ങളിലും തദ്ദേശസ്ഥാപനങ്ങൾ പ്രവർത്തിക്കും

ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർക്ക് ലഭിച്ച അപേക്ഷകൾ സമയബന്ധിതമായി ചട്ടപ്രകാരമുള്ള സംക്ഷിപ്ത പുതുക്കൽ നടപടികൾ പൂർത്തീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി

Aug 17, 2025 - 08:55
Aug 17, 2025 - 08:55
 0
വോട്ടർ പട്ടിക പുതുക്കൽ: 30 വരെ അവധി ദിനങ്ങളിലും തദ്ദേശസ്ഥാപനങ്ങൾ പ്രവർത്തിക്കും

തിരുവനന്തപുരം: 2025 ലെ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർക്ക് ലഭിച്ച അപേക്ഷകൾ / ആക്ഷേപങ്ങൾ സമയബന്ധിതമായി ചട്ടപ്രകാരമുള്ള സംക്ഷിപ്ത പുതുക്കൽ നടപടികൾ പൂർത്തീകരിച്ച് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നതിനായി ആഗസ്റ്റ് 30 വരെയുള്ള എല്ലാ അവധി ദിവസങ്ങളിലും സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത്, മുനിസിപ്പൽ കൗൺസിൽ, മുനിസിപ്പൽ കോർപറേഷൻ ഓഫീസുകൾ തുറന്ന് പ്രവർത്തിക്കുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശം നൽകി.

What's Your Reaction?

like

dislike

love

funny

angry

sad

wow