മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയയ്ക്ക് മര്‍ദനം

പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം

Aug 31, 2025 - 11:06
Aug 31, 2025 - 11:06
 0
മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയയ്ക്ക് മര്‍ദനം
തൊടുപുഴ: മാധ്യമപ്രവർത്തകനും മറുനാടൻ മലയാളി ഉടമയുമായ ഷാജൻ സ്കറിയയ്ക്ക് മർദ്ദനം. ഇടുക്കിയിൽ വച്ചാണ് സംഭവം നടന്നത്.  വാഹനത്തിൽ പിന്തുടർന്നെത്തിയ സംഘമാണ് മർദിച്ചത്. ഇന്നലെ വൈകുന്നേരമാണ് ആക്രമണം നടന്നത്. മങ്ങാട്ട് കവലയിൽ വെച്ച് വാഹനം തടഞ്ഞിട്ടശേഷം മർദിക്കുകയായിരുന്നു. നാല് പേര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. 
 
കാറില്‍വെച്ചു തന്നെ നാലംഗ സംഘം മൂക്കിലും ശരീരത്തിലും തുടരെ ഇടിക്കുകയായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞു. പരിക്കേറ്റ ഷാജൻ സ്കറിയ തൊടുപുഴ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയശേഷം സ്വകാര്യ ആശുപത്രിയിലേക്ക് മാറി. 
 
പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. സംഭവത്തില്‍ കേസെടുത്തു.അഞ്ച് പേര്‍ക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. കാറില്‍ നിന്നും വലിച്ചിറക്കി ശരീരത്തിലും മുഖത്തും ഇടിച്ച് പരിക്കേല്‍പ്പിച്ചതായാണ് എഫ്‌ഐആര്‍. മൂക്കില്‍നിന്ന് രക്തം ഒഴുകുന്ന നിലയിലാരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow