ഡൽഹി: ഇൻഡോറിലേക്ക് പുറപ്പെട്ട എയർഇന്ത്യാ വിമാനം ഡൽഹിയിൽ തിരിച്ചിറക്കി. പൈലറ്റിന് തീപിടിത്ത മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്നാണ് ഈ മുൻകരുതൽ നടപടി സ്വീകരിച്ചത്. ഡൽഹി-ഇൻഡോർ വിമാനമാണ് തിരിച്ചിറക്കിയത്.
എഞ്ചിനിൽ നിന്നാണ് തീപിടിത്ത മുന്നറിയിപ്പ് ലഭിച്ചത്. എയർ ഇന്ത്യയുടെ AI 2913 എന്ന വിമാനമാണ് അടിയന്തരമായി തിരിച്ചിറക്കിയത്. പറന്നുയർന്നതിനു പിന്നാലെ വിമാനത്തിന്‍റെ വലതു എഞ്ചിനിൽ നിന്ന് തീപിടിത്ത മുന്നറിയിപ്പ് ലഭിക്കുകയായിരുന്നു.
വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. യാത്രക്കാർക്ക് മറ്റ് വിമാനങ്ങൾ ഒരുക്കിയിട്ടുണ്ട്. അതേസമയം, വിമാനത്തിൽ കൂടുതൽ പരിശോധനകൾ നടത്തും.