ഗുജറാത്തിൽ പാലം തകർന്ന് അപകടം; രണ്ട് മരണം

30 വർഷത്തിലേറെ പഴക്കമുള്ള പാലമാണ് തകർന്നത്

Jul 9, 2025 - 12:34
Jul 9, 2025 - 12:35
 0
ഗുജറാത്തിൽ പാലം തകർന്ന് അപകടം; രണ്ട് മരണം
ഗാന്ധിനഗർ: ഗുജറാത്തിലെ വഡോദരയിൽ പാലം തകർന്ന് രണ്ടു മരണം.പത്തോളം പേർക്ക് പരുക്കേറ്റു. മധ്യഗുജറാത്തിനെ സൗരാഷ്ട്രയുമായി ബന്ധിപ്പിക്കുന്ന പാദ്ര പാലമാണ് തകര്‍ന്നത്. ഇന്ന് രാവിലെയോടെയാണ് അപകടമുണ്ടായത്.
 
പാലം തകർന്ന് മഹി സാഗർ നദിയിലേക്ക് വീഴുകയായിരുന്നു.  രണ്ട് ട്രക്കുകളും ഒരു പിക്കവാനും ഉൾപ്പെടെ നാല് വാഹനങ്ങൾ ആണ് മഹി സാഗർ നദിയിലേക്ക് വീണത്. വാഹനത്തിൽ ഉണ്ടായിരുന്ന മൂന്നു പേരെ രക്ഷപ്പെടുത്തി. 30 വർഷത്തിലേറെ പഴക്കമുള്ള പാലമാണ് തകർന്നത്. പാലം തകര്‍ന്നതോടെ ആനന്ദ്, വഡോദര, ബറൂച്ച്, അന്‍ക്‌ലേശ്വര്‍ എന്നിവിടങ്ങളുമായുളള ബന്ധം മുറിഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow