ഭോപ്പാൽ: ഏഷ്യയിലെ ഏറ്റവും പ്രായം കൂടിയ പിടിയാനയായ ചരിഞ്ഞു. മധ്യപ്രദേശ് സർക്കാർ അവകാശപ്പെട്ട വത്സല എന്ന ആനയാണ് ചൊവ്വാഴ്ച പന്ന കടുവാ സംരക്ഷണ കേന്ദ്രത്തിലെ ഹിനൗട്ട ശ്രേണിയിൽ ചരിഞ്ഞത്. ഈ ആനയ്ക്ക് 100 വയസിനു മുകളിൽ പ്രായമുണ്ട്.
കേരളത്തില്‍ നിന്നാണ് വത്സല മധ്യപ്രദേശിലെ പന്ന കടുവ സംരക്ഷണ കേന്ദ്രത്തിലേക്ക് എത്തിയത്. കടുവ സങ്കേതത്തിലെ അന്തേവാസികളും ജീവനക്കാരും ചേർന്ന് അന്ത്യകർമ്മങ്ങൾ നടത്തി.ഒന്നിലധികം അവയവങ്ങള്‍ തകരാറിലായിരുന്ന ആന മെഡിക്കല്‍ വിദഗ്ദ്ധരുടെ നിരീക്ഷണത്തിലായിരുന്നു.
വളരെക്കാലമായി റിസർവ് സന്ദർശിക്കുന്ന വിനോദസഞ്ചാരികളുടെ ഒരു പ്രധാന ആകർഷണമായിരുന്നു വത്സല . വത്സലയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് മുഖ്യമന്ത്രി മോഹൻ യാദവ് രംഗത്തെത്തി.