കൊച്ചി: ജാനകി Vs സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ പേര് മാറ്റണമെന്നതിനെതിരായ കേസിൽ നിലപാട് മയപ്പെടുത്തി സെൻസർ ബോർഡ്. സിനിമയുടെ പേര് ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്നാക്കുന്നതിൽ പ്രശ്നമില്ലെന്നാണ് സെൻസർ ബോർഡിന്‍റെ നിലപാട്. സിനിമയിലെ കോടതി രംഗങ്ങളിൽ ക്രോസ് വിസ്താരത്തിനിടയിൽ ജാനകി എന്ന പേര് ഒഴിവാക്കണം. അതായത് കോടതി രംഗങ്ങളിൽ കഥാപാത്രത്തിന്റെ ജാനകി എന്ന പേര് മ്യൂട്ട് ചെയ്യണമെന്നാണ് സെൻസർ ബോർഡ് ആവശ്യപ്പെട്ടിരിക്കുന്നത്.
വി. ജാനകി എന്നോ ജാനകി വി എന്നോ ഉപയോഗിക്കാമെന്നും സെൻസർ ബോർഡ് നിർദേശിച്ചു. മാത്രമല്ല സബ്‌ടൈറ്റിലില്‍ മാറ്റം വരുത്തണം. കഥാപാത്രത്തിന്റെ ഇനീഷ്യല്‍ കൂടി ചേർക്കണമെന്നും വ്യക്തമാക്കി. കൂടാതെ ഒരു സീൻ കട്ട് ചെയ്താൽ മതിയെന്നാണ് സെൻസർ ബോർഡ് കോടതിയിൽ അറിയിച്ചത്. 96 കട്ട് ആണ് ആദ്യം സെൻസർ ബോർഡ് നിര്‍ദ്ദേശിച്ചത്.
ഇതുമായി ബന്ധപ്പെട്ട കേസിൽ കേസില്‍ ഉച്ചയ്ക്ക് വിശദമായി വാദം കേൾക്കാമെന്ന് ജസ്റ്റിസ് നഗരേഷ് അറിയിച്ചു. കഴിഞ്ഞദിവസം ജസ്റ്റിസ് നഗരേഷ് സിനിമ കണ്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇന്ന് ഹർജി വീണ്ടും പരിഗണിക്കുന്നത്.