'ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ തെന്നി വീണു, വീട് ജപ്തി ഭീഷണിയില്‍', പാര്‍ട്ടി എല്ലാവിധ സഹായങ്ങളും ചെയ്തു നല്‍കുമെന്ന് റവന്യൂ മന്ത്രി 

വീട്ടിനുള്ളില്‍ തെന്നിവീണാണ് എം.എല്‍.എ.യ്ക്ക് പരിക്കേറ്റത്

Jul 26, 2025 - 16:40
Jul 26, 2025 - 16:56
 0  12
'ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ തെന്നി വീണു, വീട് ജപ്തി ഭീഷണിയില്‍', പാര്‍ട്ടി എല്ലാവിധ സഹായങ്ങളും ചെയ്തു നല്‍കുമെന്ന് റവന്യൂ മന്ത്രി 

തൃശൂര്‍: വീട്ടില്‍ തെന്നിവീണ് പരിക്കേറ്റ തൃശൂര്‍ നാട്ടിക എം.എല്‍.എ. സി.സി. മുകുന്ദനെ സന്ദര്‍ശിച്ച് റവന്യൂ മന്ത്രി കെ. രാജന്‍. മുന്‍മന്ത്രി വി.എസ്. സുനില്‍കുമാര്‍, സി.പി.ഐ. ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദന്‍ എന്നിവരോടൊപ്പമാണ് മന്ത്രി കെ. രാജന്‍ തൃശൂരിലെ സി.സി. മുകുന്ദന്‌റെ വീട്ടിലെത്തിയത്.

വീട്ടിനുള്ളില്‍ തെന്നിവീണാണ് എം.എല്‍.എ.യ്ക്ക് പരിക്കേറ്റത്. എം.എല്‍.എ.യുടെ വീട് ചോര്‍ന്നൊലിക്കുന്ന അവസ്ഥയിലാണ്. വീടിന്‌റെ ശോച്യാവസ്ഥ നേരില്‍ക്കണ്ട റവന്യൂമന്ത്രി കെ. രാജന്‍, സി.സി. മുകുന്ദന് പാര്‍ട്ടി എല്ലാവിധ സഹായങ്ങളും ചെയ്തുനല്‍കുമെന്ന് അറിയിച്ചു.

കൂടാതെ, കാലപ്പഴക്കമുള്ള എം.എല്‍.എ.യുടെ ഓടിട്ട വീട് ജപ്തി ഭീഷണിയിലുമാണ്. കാരമുക്ക് സഹകരണ ബാങ്കില്‍ നിന്ന് പത്ത് വര്‍ഷം മുന്‍പ് ആറ് ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതോടെയാണ് വീട് ജപ്തി ഭീഷണിയിലായത്.

ജപ്തി ഭീഷണിയിലായ വീട് വീണ്ടെടുക്കണമെങ്കില്‍ 20 ലക്ഷം രൂപ വേണ്ടിവരുമെന്നാണ് എം.എല്‍.എ. പറയുന്നത്. സി.സി. മുകുന്ദന്‌റെ അവസ്ഥ നേരിട്ട് കണ്ടപ്പോഴാണ് മനസിലായതെന്നും പാര്‍ട്ടി കൂടെയുണ്ടാകുമെന്നും വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി കെ. രാജന്‍ അറിയിച്ചു.

ചോര്‍ന്നൊലിക്കുന്ന വീടിനുള്ളില്‍ കെട്ടിക്കിടക്കുന്ന മഴവെള്ളത്തില്‍ എം.എല്‍.എ. ചവിട്ടിയതോടെ തെന്നി വീണ് വലതുകാലിന് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. അന്തരിച്ച മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് അന്ത്യാഭിവാദ്യം അര്‍പ്പിച്ച് അര്‍ധരാത്രി വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് സംഭവം. പതിനഞ്ച് ദിവസം പൂര്‍ണ്ണവിശ്രമം വേണം.

What's Your Reaction?

like

dislike

love

funny

angry

sad

wow