ചെങ്കോട്ട സ്ഫോടനം: സൈന്യം ഉപയോഗിക്കുന്ന രാസവസ്തുക്കൾ ഉപയോഗിച്ചു? അമോണിയം നൈട്രേറ്റിൻ്റെ സാന്നിധ്യം

മറ്റു പദാര്‍ഥങ്ങൾ ഉപയോ​ഗിച്ചിട്ടൂണ്ടോ എന്നത് പരിശോധന കഴിഞ്ഞേ വ്യക്തമാകുകയുള്ളൂ

Nov 12, 2025 - 09:43
Nov 12, 2025 - 09:43
 0
ചെങ്കോട്ട സ്ഫോടനം: സൈന്യം ഉപയോഗിക്കുന്ന രാസവസ്തുക്കൾ ഉപയോഗിച്ചു? അമോണിയം നൈട്രേറ്റിൻ്റെ സാന്നിധ്യം

ന്യൂഡല്‍ഹി: ചെങ്കോട്ട സ്ഫോടനത്തിൽ സൈന്യം ഉപയോഗിക്കുന്ന തരം രാസവസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടോയെന്ന് സംശയം. അമോണിയം നൈട്രേറ്റിൻ്റെ സാന്നിധ്യം സ്ഥലത്ത് നിന്ന് കണ്ടെത്തി. എന്നാൽ, മറ്റു പദാര്‍ഥങ്ങൾ ഉപയോ​ഗിച്ചിട്ടൂണ്ടോ എന്നത് പരിശോധന കഴിഞ്ഞേ വ്യക്തമാകുകയുള്ളൂ. 

സ്ഫോടനം നടത്തിയ ഉമർ പതിനൊന്ന് മണിക്കൂർ ഡല്‍ഹിയിലുണ്ടായിരുന്നു. കൊണാട്ട് പ്ലേസിലും ഇയാൾ പോയെന്ന് പോലീസ് വൃത്തങ്ങൾ പറയുന്നു. ഫരീദാബാദിലെ അറസ്റ്റുകൾ അറിഞ്ഞ ഇയാൾ പരിഭ്രാന്തിയിലായെന്നും ഇല്ലെങ്കിൽ ഇതിലും വലിയ ആക്രമണത്തിന് സാധ്യതയുണ്ടായിരുന്നുവെന്നും പോലീസ് പറയുന്നു.

ചെങ്കോട്ടയ്ക്ക് സമീപത്തെ സ്ഫോടനത്തിൽ അന്വേഷണം ഊർജിതമാക്കി എൻ.ഐ.എ. കഴിഞ്ഞ ദിവസം ഫരീദാബാദ്, സഹറൻപുർ എന്നിവിടങ്ങളിൽ നിന്ന് അറസ്റ്റിലായ ഡോക്ടർമാരായ ആദിൽ, മുസ്മീൽ, ഷഹീനാ എന്നിവരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യും. ആക്രമണത്തിൽ പാക് ഭീകര സംഘടന ആയ ജയ്ഷെ മുഹമ്മദിന്റെ പങ്ക് സംശയിക്കുമ്പോഴും ഇതുവരെയും സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. കശ്മീരിലെ പുൽവാമ സ്വദേശി ഡോ ഉമർ മുഹമ്മദ് നടത്തിയത് ചാവേർ ആക്രമണം ആയിരുന്നില്ലെന്നാണ് പ്രാഥമിക നിഗമനം. ചാവേറിന്റെ രീതിയിൽ ആയിരുന്നില്ല ആക്രമണം. 

What's Your Reaction?

like

dislike

love

funny

angry

sad

wow