ഏറ്റവുമധികം ഫൈവ് സ്റ്റാർ ഹോട്ടലുകൾ ഉള്ള സംസ്ഥാനമായി കേരളം മാറിയെന്ന് മുഹമ്മദ് റിയാസ്

Feb 12, 2025 - 12:15
Feb 12, 2025 - 12:15
 0  3
ഏറ്റവുമധികം ഫൈവ് സ്റ്റാർ ഹോട്ടലുകൾ ഉള്ള സംസ്ഥാനമായി കേരളം മാറിയെന്ന് മുഹമ്മദ് റിയാസ്

തിരുവനന്തപുരം: രാജ്യത്ത് ഏറ്റവുമധികം ഫൈവ് സ്റ്റാർ ഹോട്ടലുകളുള്ള സംസ്ഥാനമായി കേരളം മാറിയെന്ന്  മന്ത്രി പിഎ മുഹമ്മദ് റിയാസ്. സഞ്ചാരികൾ മുഴുവൻ ഫൈസ്റ്റാർ ഹോട്ടലുകളിൽ താമസിക്കുന്നവരല്ല. ഹോസ്പിറ്റാലിറ്റി സൗകര്യങ്ങൾ വർധിപ്പിക്കാൻ കെ ഹോംസ് പദ്ധതിക്ക് സർക്കാർ അനുവാദം നൽകി.

'ആൾതാമസം ഇല്ലാത്ത വീടുകളെ പരമാവധി കണ്ടെത്തി ടൂറിസം രംഗത്തെ സാധ്യതകൾ പ്രയോജനപ്പെടുത്തും. ഫോർട്ട് കൊച്ചി, കുമരകം, കോവളം, മൂന്നാർ തുടങ്ങിയ സ്ഥലങ്ങളിലെ പത്ത് കിലോമീറ്റർ ചുറ്റളവിൽ ആദ്യഘട്ടം കൊണ്ടുവരും. ടൂറിസം മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യം. ബജറ്റ് പാസായാൽ ഉടൻ പദ്ധതി തുടങ്ങും'. നിയമസഭാ ചോദ്യോത്തരവേളയിലായിരുന്നു മന്ത്രിയുടെ മറുപടി.

What's Your Reaction?

like

dislike

love

funny

angry

sad

wow