എയർ ഇന്ത്യയ്ക്ക് ബോംബ് ഭീഷണി
രണ്ട് ദിവസം മുമ്പാണ് ഭീഷണി സന്ദേശം എത്തിയത്.

ബംഗളൂരു: ബംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ ഇന്ത്യയ്ക്കെതിരേ ബോംബ് ഭീഷണി. രണ്ട് ദിവസം മുമ്പാണ് ഭീഷണി സന്ദേശം എത്തിയത്. ഇ-മെയിൽ വഴിയാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചതെന്ന് നോർത്ത് ഈസ്റ്റ് ബംഗളുരു ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ സജിത്ത് കുമാർ പറഞ്ഞു.
സന്ദേശം ലഭിച്ചതിന് പിന്നാലെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും വിശദമായ അന്വേഷണം തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി. കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് തിരുവനന്തപുരം വിമാനത്താവളത്തിലും ഇത്തരത്തിൽ ഭീഷണി സന്ദേശം ലഭിച്ചത്. എന്നാൽ അന്വേഷണത്തിൽ സംശയാസ്പദമായി ഒന്നും തന്നെ കണ്ടെത്തിയിരുന്നില്ല.
What's Your Reaction?






