എൻസിപിയിൽ അധ്യക്ഷസ്ഥാനം രാജിവച്ച് പിസി ചാക്കോ

Feb 12, 2025 - 14:00
Feb 13, 2025 - 20:30
 0  6
എൻസിപിയിൽ അധ്യക്ഷസ്ഥാനം രാജിവച്ച് പിസി ചാക്കോ

തിരുവനന്തപുരം: എന്‍സിപിയില്‍ അധ്യക്ഷസ്ഥാനം രാജിവെച്ച് പിസി ചാക്കോ. കഴിഞ്ഞ കുറെ നാളുകളായി എന്‍സിപിയില്‍ തുടരുന്ന പ്രതിസന്ധികള്‍ക്കൊടുവിലാണ് പിസി ചാക്കോയുടെ രാജി. ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന് പി.സി. ചാക്കോ രാജിക്കത്ത് നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ടിയുടെ ദേശീയ വര്‍ക്കിങ് പ്രസിഡന്‍റ് കൂടിയാണ് ചാക്കോ. 

എ.കെ. ശശീന്ദ്രനെ മാറ്റി തോമസ് കെ.തോമസിനെ മന്ത്രിയാക്കാന്‍ നീക്കങ്ങള്‍ നടന്നിരുന്നു. ഇത് മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് നടക്കാതെ പോയതിന് പിന്നാലെയാണ് അധ്യക്ഷപദവി പി.സി.ചാക്കോ ഉപേക്ഷിക്കുന്നത്. ഇതിനിടെ ശശീന്ദ്രനും തോമസ് കെ.തോമസും തമ്മില്‍ കൈകോര്‍ത്തതോടെയാണ് പി.സി. ചാക്കോയ്ക്ക് സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നതെന്ന സൂചനയുമുണ്ട്. 

ഇന് എന്‍സിപി അധ്യക്ഷസ്ഥാനത്തേക്ക് തോമസ് കെ.തോമസ് എത്തുമോ എന്നതാണ് നോക്കി കാണേണ്ടത്. പി.സി.ചാക്കോ അധ്യക്ഷസ്ഥാനത്ത് എത്തിയതു മുതലാണ് പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളും വിഭാഗീയതയും രൂക്ഷമായതെന്നാണ് എതിര്‍പക്ഷം ആരോപണം ഉയര്‍ത്തുന്നുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow