നിക്കാഹ് കഴിഞ്ഞ് മൂന്നാംദിനം 18കാരി തൂങ്ങിമരിച്ചു, പിന്നാലെ 19കാരനായ സുഹൃത്ത് ജീവനൊടുക്കി

Feb 12, 2025 - 14:18
Feb 13, 2025 - 20:30
 0
നിക്കാഹ് കഴിഞ്ഞ് മൂന്നാംദിനം 18കാരി തൂങ്ങിമരിച്ചു, പിന്നാലെ 19കാരനായ സുഹൃത്ത് ജീവനൊടുക്കി

മലപ്പുറം: 18കാരി തൂങ്ങിമരിച്ച സംഭവത്തില്‍ 19കാരനായ സുഹൃത്ത് ജീവനൊടുക്കി. കാരക്കുന്ന് സ്വദേശി സജീറിനെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. എടവണ്ണ പുകമണ്ണിലാന്ന് മൃതദേഹം കണ്ടെത്തിയത്. ചികിത്സയിലായിരുന്ന സജീർ ഇന്നലെ മഞ്ചേരി മെഡിക്കൽ കോളേജിൽനിന്ന് ആരും അറിയാതെ പോയിരുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യ ചെയ്തത്.

ഇഷ്ടമില്ലാത്ത വിവാഹം ഉറപ്പിച്ചതിനെ തുടര്‍ന്നാണ് ഷൈമ സിനിവര്‍ വീട്ടില്‍ തൂങ്ങിമരിച്ചത്. മലപ്പുറം ആമയൂരില്‍ ഈ മാസം മൂന്നിനാണ് (ഫെബ്രുവരി മൂന്ന്) യുവതി ആത്മഹത്യ ചെയ്തത്. നിക്കാഹ് കഴിഞ്ഞ് മൂന്നാം നാള്‍ ആണ് ഷൈമ തൂങ്ങിമരിച്ചത്. വിവാഹച്ചടങ്ങുകൾ അടുത്തദിവസം നടക്കാനിരിക്കെയായിരുന്നു ഷൈമ ആത്മഹത്യ ചെയ്തത്. വിവാഹത്തിന് ഷൈമക്ക് താത്പര്യമില്ലായിരുന്നെന്നാണ് പോലീസിന് ലഭിച്ച വിവരം.

ഷൈമ മരിച്ചതറിഞ്ഞ് അന്ന് തന്നെ 19കാരനായ ആൺസുഹൃത്ത് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇതേതുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് സജീര്‍ ജീവനൊടുക്കിയത്. ആൺസുഹൃത്തായ 19കാരനെ വിവാഹം കഴിക്കാനായിരുന്നു പെൺകുട്ടിക്ക് ആഗ്രഹമുണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു.  

What's Your Reaction?

like

dislike

love

funny

angry

sad

wow