വയനാട് ജില്ലയിൽ നാളെ യുഡിഎഫ് ഹർത്താൽ

Feb 12, 2025 - 15:13
Feb 13, 2025 - 20:29
 0  4
വയനാട് ജില്ലയിൽ നാളെ യുഡിഎഫ് ഹർത്താൽ

വയനാട്: ജില്ലയിൽ രൂക്ഷമായ വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ച് ഐക്യ ജനാധിപത്യമുന്നണി വയനാട് ജില്ലാ കമ്മിറ്റി നാളെ (ഫെബ്രുവരി 13) ജില്ലയിൽ ഹർത്താലിന് ആഹ്വാനം ചെയ്തു. ദിവസേന എന്നോണം ജില്ലയിൽ ആക്രമണത്തിൽ മനുഷ്യജീവനുകൾ നഷ്ടപ്പെട്ടിട്ടും യാതൊരുവിധ നടപടിയും സ്വീകരിക്കാത്ത സർക്കാർ നിലപാട് പ്രതിഷേധിച്ചുകൊണ്ടാണ് ഹർത്താൽ നടത്തുന്നതെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ കെകെ അഹമ്മദ് ഹാജിയും കൺവീനർ പിടി ഗോപാലക്കുറുപ്പും അറിയിച്ചു. അവശ്യ സർവീസുകളെയും പരീക്ഷ, വിവാഹം, പള്ളിക്കുന്ന് തിരുനാൾ എന്നീ ആവശ്യങ്ങൾക്കുള്ള യാത്രകളെയും ഹർത്താലിൽനിന്ന് ഒഴിവാക്കിയതായി നേതാക്കൾ അറിയിച്ചു. 

What's Your Reaction?

like

dislike

love

funny

angry

sad

wow