ചേര്‍ത്തലയിലെ ഗൃഹനാഥയുടെ മരണം: മൃതദേഹം കല്ലറ തുറന്ന് പുറത്തെടുത്തു; ഭര്‍ത്താവ് കസ്റ്റഡിയില്‍

ചേര്‍ത്തല: ഗൃഹനാഥയുടെ മരണം കൊലപാതകമെന്ന് സംശയത്തെ തുടര്‍ന്ന് ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്തു. മകളുടെ നിര്‍ണായക മൊഴിയിലാണ് ഭര്‍ത്താവ് സോണിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. പോസ്റ്റുമാര്‍ട്ടത്തിനായി മൃതദേഹം കല്ലറ തുറന്ന് പുറത്തെടുത്തു. കഴിഞ്ഞ ഞായറാഴ്ചയാണ് മൃതദേഹം സെന്‍റ്. മോരീസ് ഫൊറോന പള്ളി സെമിത്തേരയില്‍ സംസ്കാരം നടത്തിയത്. ചേർത്തല നഗരസഭയിലെ പണ്ടകശാല പറമ്പിൽ സോണിയുടെ ഭാര്യ സജി (46) ആണ് ഞായറാഴ്ച രാവിലെ എട്ടിന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്.
ഒരു മാസം മുന്‍പാണ് വീട്ടില്‍ വീണ് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സ തേടിയത്. അമ്മയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് മകൾ ആരോപിച്ച് ചേർത്തല പോലീസിൽ പരാതി നൽകിയിരുന്നു. ഇതേതുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഭർത്താവ് സോണിയെ കസ്റ്റഡിയിലെടുത്തത്. ഇന്ന് വൈകീട്ടോടെ തഹസിൽദാർ കെ.ആർ.മനോജ്, എഎസ്പി ഹരീഷ് ജയിൻ എന്നിവരുടെ നേതൃത്വത്തില്‍ കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുത്തു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് വിധേയമാക്കും.
What's Your Reaction?






