കുംഭമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു

പത്തനംതിട്ട: കുംഭമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് തന്ത്രി കണ്ടരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു. ആയിരങ്ങളാണ് ഭസ്മാഭിഷിക്തനായ അയ്യപ്പനെ വണങ്ങാൻ കാത്തുനിന്നത്. നട തുറന്നശേഷം പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകർന്നു. കുംഭമാസം ഒന്നാം തീയതിയായ നാളെ (ഫെബ്രുവരി 2) രാവിലെ അഞ്ച് മണിക്ക് നട തുറക്കും. കുംഭമാസ പൂജകള്‍ പൂര്‍ത്തിയാക്കി ഫെബ്രുവരി 17 ന് രാത്രി 10 മണിയ്ക്ക് നട അടയ്ക്കും.
കഴിഞ്ഞ മണ്ഡലകാലത്ത് വൻ ഭക്തജനത്തിരക്കിനാണ് ശബരിമല സാക്ഷ്യം വഹിച്ചത്. ദേവസ്വം ബോർഡിന്‍റെ കണക്കുകൾ പ്രകാരം, 53 ലക്ഷത്തോളം ഭക്തജനങ്ങള്‍ ശബരിമലയില്‍ ദർശനം നടത്തി. ശബരിമലയിലെ പ്രാഥമിക കണക്കുകള്‍ പ്രകാരം, ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 10 ലക്ഷത്തിലധികം തീര്‍ഥാടകർ അധികമാണ്. വരുമാനത്തിലും ഗണ്യമായ വര്‍ധനവുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
What's Your Reaction?






