ലവ് ആക്ഷന്‍ ഡ്രാമയ്ക്ക് ശേഷം ധ്യാന്‍ ശ്രീനിവാസന്‍ തിരക്കഥ രചിച്ച ചിത്രം 'ആപ് കൈസേ ഹോ' തീയറ്ററുകളിലേയ്ക്ക് 

Feb 12, 2025 - 19:30
Feb 12, 2025 - 19:30
 0  9
ലവ് ആക്ഷന്‍ ഡ്രാമയ്ക്ക് ശേഷം ധ്യാന്‍ ശ്രീനിവാസന്‍ തിരക്കഥ രചിച്ച ചിത്രം 'ആപ് കൈസേ ഹോ' തീയറ്ററുകളിലേയ്ക്ക് 

ർമ്മവും ഉദ്വേഗവും കൂട്ടിയിണക്കി നവാഗതനായ വിനയ് ജോസ് സംവിധാനം ചെയ്യുന്ന ചിത്രം ആപ് കൈസേ ഹോ ഫെബ്രുവരി ഇരുപത്തിയെട്ടിന് തിയറ്ററുകളിലെത്തും. അജൂസ്എബൗ വേൾഡ് എൻ്റെർടൈന്‍മെന്‍റിന്‍റെ ബാനറിൽ മാനുവൽ ക്രൂസ് ഡാർവിൻ അംജത്ത് എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്. മികച്ച വിജയം നേടിയ ലൗ ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിനുശേഷം ധ്യാൻ ശ്രീനിവാസൻ തിരക്കഥ രചിക്കുന്ന ചിത്രമെന്ന നിലയിലും ഈ ചിത്രത്തിൻ്റെ പ്രാധാന്യം ഏറെ വലുതാണ്. ഒരു സംഘം ചെറുപ്പക്കാരുടെ സൗഹൃദത്തിൻ്റെ തികഞ്ഞ നർമ്മമൂഹൂർത്തങ്ങളിലൂടെയാമ് ചിത്രം അവതരിപ്പിക്കുന്നത്. ഒരു വിവാഹത്തലേന്നു നടക്കുന്ന ആഘോഷവും അതിനിടയിൽ അരങ്ങേറുന്ന സംഭവങ്ങളുമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

ഈ സംഭവങ്ങൾ പൂർണ്ണമായും തികഞ്ഞ നർമ്മ മുഹൂർത്തങ്ങളിലൂടെയും ഒപ്പം  തില്ലറായും അവതരിപ്പിക്കുന്നു. യൂത്തിൻ്റെ കാഴ്ച്ചപ്പാടുകൾക്കൊപ്പമാണ് ഈ ചിത്രത്തിൻ്റെ അവതരണം. ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, സൈജുക്കുറുപ്പ്, ദിവ്യദർശൻ, തൻവി റാം, സുരഭി സന്തേഷ്, ധർമ്മജൻ ബോൾഗാട്ടി, രമേഷ് പിഷാരടി, സുധീഷ്, ഇടവേള ബാബു പ്രശസ്ത കോമ്പിയർ ആയ ജീവ എന്നിവരാണ് പ്രധാന അഭിനേതാക്കൾ. ഇവർക്കൊപ്പം ശ്രീനിവാസനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. സ്വാതി ദാസിൻ്റെ ഗാനങ്ങൾക്ക് ഡോൺ വിൻസൻ്റ് സംഗീതവും പശ്ചാത്തലസംഗീതവും പകരുന്നു. അഖിൽ ജോർജ് ഛായാഗ്രഹണവും ഒരെതിൻ രാധാകൃഷ്ണൻ എഡിറ്റിങു നിർവ്വഹിക്കുന്നു.

കലാസംവിധാനം - അസീസ് കരുവാരക്കുണ്ട്.
മേക്കപ്പ് - വിപിൻ ഓമശ്ശേരി'
കോസ്റ്റ്യും ഡിസൈൻ - ഷാജി ചാലക്കുടി.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - ദിനിൽ ബാബു
അസ്സോസ്സിയേറ്റ് ഡയറക്ടർ - അനൂപ് അരവിന്ദൻ.
സഹസംവിധാനം - ഡാരിൻ ചാക്കോ, ഹെഡ്വിൻ, ജീൻസ്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ജൂലിയസ് ആംസ്ട്രോങ് (പവി കടവൂർ)
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - സഫി ആയൂർ
പ്രൊഡക്ഷൻ കൺട്രോളർ - സജീവ് ചന്തിരൂർ.
പി.ആര്‍.ഒ. - വാഴൂർ ജോസ്.
ഫോട്ടോ - സന്തോഷ് പട്ടാമ്പി

What's Your Reaction?

like

dislike

love

funny

angry

sad

wow