അന്ധവിശ്വാസങ്ങളുടെ ക്രൂര മുഖം തുറന്ന് കാണിച്ച് “കിരാത” – ആക്ഷൻ ക്രൈം ത്രില്ലറിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് രൂപം കൊണ്ട സിനിമയാണ് “കിരാത”
തിരുവനന്തപുരം: സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന സമൂഹമെന്ന് അഭിമാനിക്കുന്ന നമ്മളിൽ ഇന്നും അന്ധവിശ്വാസം പടരുന്ന കറുത്ത നിഴലുകൾ ഭീഷണിയായി മാറിയിരിക്കുകയാണ്. അന്ധവിശ്വാസങ്ങളുടെ ചുഴിയിൽ പെട്ട് മനുഷ്യൻ കാട്ടി കൂട്ടുന്ന കൊടുംക്രൂരതകൾ കേരള മനസ്സാക്ഷിയെ ഞെട്ടിച്ചിട്ടുള്ളതാണ്. ഇതേ യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് രൂപം കൊണ്ട സിനിമയാണ് “കിരാത” — അന്ധവിശ്വാസത്തിന്റെ ഇരുണ്ട ലോകത്തേക്കും മനുഷ്യ മനസ്സിന്റെ നിഗൂഢതകളിലേക്കും ഇറങ്ങി ചെല്ലുന്ന ഒരു ആക്ഷൻ ക്രൈം ത്രില്ലർ.
ഇടത്തൊടി ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ഇടത്തൊടി ഭാസ്ക്കരൻ ഒറ്റപ്പാലം (ബഹ്റൈൻ) നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ഛായാഗ്രഹണം, എഡിറ്റിംഗ്, സംവിധാനം എന്നീ മൂന്നു മേഖലകളും കൈകാര്യം ചെയ്തിരിക്കുന്നത് റോഷൻ കോന്നിയാണ്.
ചിത്രത്തിൽ എം.ആർ. ഗോപകുമാർ, ചെമ്പിൽ അശോകൻ, ദിനേശ് പണിക്കർ, ഡോ. രജിത്കുമാർ, രാജ്മോഹൻ, അരിസ്റ്റോ സുരേഷ്, നീനാകുറുപ്പ്, ജീവ നമ്പ്യാർ, വൈഗറോസ്, സച്ചിൻ പാലപ്പറമ്പിൽ, അൻവർ, അമൃത്, ഷമീർ ബിൻ കരിം റാവുത്തർ, മുഹമ്മദ് ഷിഫ്നാസ്, മനുരാഗ് ആർ, ശ്രീകാന്ത് ചീകു, പ്രിൻസ് വർഗീസ്, ജി.കെ. പണിക്കർ, എസ്.ആർ. ഖാൻ, അശോകൻ, അർജുൻ ചന്ദ്ര, ഹരി ജി ഉണ്ണിത്താൻ, മിന്നു മെറിൻ, അതുല്യ നടരാജൻ, ശിഖ മനോജ്, ആൻമേരി, ആർഷ റെഡ്ഡി, മാസ്റ്റർ ഇയാൻ റോഷൻ, ബേബി ഫാബിയ അനസ്ഖാൻ, മാളവിക, നയന ബാലകൃഷ്ണൻ, മായാ ശ്രീധർ, കാർത്തിക ശ്രീരാജ്, മഞ്ജു മറിയം എബ്രഹാം, ഫൗസി ഗുരുവായൂർ, ഷിബില ഷംസു കൊല്ലം, ലേഖ ബി, ബിന്ദു പട്ടാഴി, കവിത, പ്രസന്ന പി.ജെ., ഷേജുമോൾ വി., സെബാസ്റ്റ്യൻ മോനച്ചൻ, അൻസു കോന്നി, ജോർജ് തോമസ്, ബിനു കോന്നി, വേണു കൃഷ്ണൻ കൊടുമൺ, ജയമോൻ ജെ. ചെന്നീർക്കര, ധനേഷ് കൊട്ടകുന്നിൽ, ഉത്തമൻ ആറന്മുള, രാധാകൃഷ്ണൻ നായർ, സണ്ണി, ബിനു ടെലൻസ് എന്നിവരടക്കമുള്ള വമ്പൻ താരനിര അഭിനയിക്കുന്നു. ചിത്രത്തിന്റെ നിർമ്മാതാവ് ഇടത്തൊടി ഭാസ്ക്കരനും ഒരു അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെടുന്നു.
രചനയും സഹസംവിധാനവും ജിറ്റ ബഷീറാണ് നിർവഹിച്ചിരിക്കുന്നത്. ചീഫ് അസോസിയേറ്റ് ഡയറക്ടർമാർ കലേഷ്കുമാർ കോന്നിയും ശ്യാം അരവിന്ദവും. കല – വിനോജ് പല്ലിശ്ശേരി, ചമയം – സിൻ്റാ മേരി വിൻസൻ്റ്, കോസ്റ്റ്യൂം – അനിശ്രീ. ഗാനരചന മനോജ് കുളത്തിങ്കൽ, മുരളി മൂത്തേടം, അരിസ്റ്റോ സുരേഷ് എന്നിവർ ചേർന്ന് നിർവഹിച്ചിരിക്കുന്നു. സംഗീതം സജിത് ശങ്കറിന്റേത്. ആലാപനം ബലറാം ഒറ്റപ്പാലം, നിമ്മി ചക്കിങ്കൽ, അരിസ്റ്റോ സുരേഷ് എന്നിവർ.
സൗണ്ട് ഡിസൈൻ ഹരിരാഗ് എം. വാര്യർ, ബാക്ക്ഗ്രൗണ്ട് സ്കോർ ഫിഡൽ അശോക്, ടൈറ്റിൽ അനിമേഷൻ നിധിൻ രാജ്, കോറിയോഗ്രാഫി ഷമീർ ബിൻ കരിം റാവുത്തർ. പ്രൊഡക്ഷൻ കൺട്രോളർ സജിത് സത്യൻ, സ്റ്റിൽസ് എഡ്‌ഡി ജോൺ, ഷൈജു സ്മൈൽ, പോസ്റ്റർ ഡിസൈൻ ജിസ്സെൻ പോൾ, വിതരണം ഇടത്തൊടി ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് (സുധൻരാജ്), പി.ആർ.ഒ അജയ് തുണ്ടത്തിൽ.
സമൂഹത്തിലെ അന്ധവിശ്വാസങ്ങളുടെ മറവിൽ നടക്കുന്ന ക്രൂരതകളെ തുറന്നു കാട്ടി മനുഷ്യ മനസ്സിന്റെ ഇരുണ്ട വശങ്ങളെ അഭിമുഖീകരിക്കുന്ന “കിരാത” മലയാള സിനിമാ ലോകത്ത് ഒരു ശക്തമായ ചർച്ചയ്ക്ക് വേദിയാകുമെന്നാണ് അണിയറ പ്രവർത്തകരുടെ വിശ്വാസം.
What's Your Reaction?

