സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയ സമിതിയുടെ ചെയർമാനായി പ്രകാശ് രാജിനെ നിയമിച്ചു

ഈ വർഷത്തെ അവാർഡിനായി ആകെ 128 സിനിമകളാണ് സമർപ്പിക്കപ്പെട്ടിരിക്കുന്നത്

Oct 5, 2025 - 20:04
Oct 5, 2025 - 20:04
 0
സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയ സമിതിയുടെ ചെയർമാനായി പ്രകാശ് രാജിനെ നിയമിച്ചു

തിരുവനന്തപുരം: 2024ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയ സമിതിയുടെ ചെയർമാനായി നടനും സംവിധായകനുമായ പ്രകാശ് രാജിനെ നിയമിച്ചു. അവാർഡ് നിർണയത്തിനായുള്ള ജൂറി സ്‌ക്രീനിങ് നാളെ (തിങ്കളാഴ്ച) രാവിലെ ആരംഭിക്കും. പ്രാഥമിക വിധിനിർണയ സമിതി ചെയർമാൻമാർ (സബ് കമ്മിറ്റികൾ): സംവിധായകരായ രഞ്ജൻ പ്രമോദ്, ജിബു ജേക്കബ് എന്നിവരായിരിക്കും. ഇവർ രണ്ടുപേരും അന്തിമ സമിതിയിലെ അംഗങ്ങളുമായിരിക്കും.

അന്തിമ വിധിനിർണയ സമിതിയിലെ മറ്റ് അംഗങ്ങൾ: ഭാഗ്യലക്ഷ്മി- ഡബ്ബിങ് ആർട്ടിസ്റ്റ്, സംസ്ഥാന പുരസ്‌കാര ജേതാവ്, ഗായത്രി അശോകൻ- പിന്നണി ഗായിക, സംസ്ഥാന പുരസ്‌കാര ജേതാവ്, നിതിൻ ലൂക്കോസ്- സൗണ്ട് ഡിസൈനർ, സംവിധായകൻ, സന്തോഷ് ഏച്ചിക്കാനം- തിരക്കഥാകൃത്ത്, എഴുത്തുകാരൻ.  ഈ വർഷത്തെ അവാർഡിനായി ആകെ 128 സിനിമകളാണ് സമർപ്പിക്കപ്പെട്ടിരിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow