അര്‍ഷ്ദീപ് സിങിന്റെ യാത്രകള്‍ ഇനി മെഴ്സിഡീസ് ബെന്‍സ് ജി63 എഎംജിയില്‍
ഒബ്സിഡിയന്‍ ബ്ലാക്ക് എന്ന നിറമാണ് ജി വാഗണായി താരം തിരഞ്ഞെടുത്തിരിക്കുന്നത്
ഇന്ത്യന്‍ ക്രിക്കറ്റ് താരം അര്‍ഷ്ദീപ് സിങിന്റെ യാത്രകള്‍ക്ക് ഇനി മെഴ്സിഡീസ് ബെന്‍സ് ജി63 എഎംജി കൂട്ടുണ്ടാകും. ഏകദേശം 4.5 കോടി രൂപയാണ് ഈ വാഹനത്തിനു വില. ഒബ്സിഡിയന്‍ ബ്ലാക്ക് എന്ന നിറമാണ് ജി വാഗണായി താരം തിരഞ്ഞെടുത്തിരിക്കുന്നത്.
റെഡ് ലെതര്‍ ഫിനിഷാണ് അകത്തളങ്ങളില്‍. ബെന്‍സ് നിരയിലെ ഏറ്റവും കരുത്തന്‍ എസ്‌യുവിയാണ് ജി വാഗണിന്റെ പെര്‍ഫോമന്‍സ് പതിപ്പ് ജി 63 എഎംജി. ഇതാണ് അര്‍ഷ്ദീപ് സിങ് സ്വന്തമാക്കിയിരിക്കുന്നത്. നാലു ലീറ്റര്‍ വി8 പെട്രോള്‍ എന്‍ജിനാണ് വാഹനത്തില്‍. ട്വിന്‍ ടര്‍ബോ ഉപയോഗിക്കുന്ന എന്‍ജിന് 585 ബിഎച്ച്പി കരുത്തും 850 എന്‍എം ടോര്‍ക്കുമുണ്ട്.
100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ വെറും 4.2 സെക്കന്റുകള്‍ മാത്രം മതി. ഉയര്‍ന്ന വേഗം 220 കിലോമീറ്ററാണ്. നേരത്തെ അര്‍ഷ്ദീപ് ടാറ്റ കര്‍വ് കൂപ്പെ എസ് യു വി അമ്മയ്ക്ക് സമ്മാനമായി നല്‍കിയിരുന്നു. കൂടാതെ ടൊയോട്ട ലെക്‌സസും ഇന്ത്യന്‍ ക്രിക്കറ്ററുടെ ഗാരിജിലുണ്ട്.
What's Your Reaction?

