ബി.എം.ഡബ്ല്യു എസ്യുവി എക്‌സ് 7 സ്വന്തമാക്കി സിനിമ താരം ഷീലു എബ്രഹാം
ഏകദേശം 1.25 കോടി രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില
ബി.എം.ഡബ്ല്യു എസ്യുവി എക്‌സ് 7 സ്വന്തമാക്കി സിനിമ താരം ഷീലു എബ്രഹാം. ബി.എം.ഡബ്ല്യു നിരയിലെ ഏറ്റവും വലിയ എസ്‌യുവികളിലൊന്നായ എക്‌സ് 7ന്റെ 40 ഐ എന്ന പെട്രോള്‍ മോഡലാണ് ഷീലു സ്വന്തമാക്കിയത്. ഏകദേശം 1.25 കോടി രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.
മൂന്ന് ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന വാഹനത്തിന് 381 പിഎസ് കരുത്തും 520 എന്‍എം ടോര്‍ക്കുമുണ്ട്. എക്‌സ്ഡ്രൈവ് 40 ഐ എം സ്‌പോര്‍ട് എന്നീ മോഡലുകളിലാണ് എക്‌സ് 7 വില്‍പനയ്ക്ക് എത്തുന്നത്. എക്‌സ്‌ഡ്രൈവ് 40 ഡിയില്‍ 340 ബിഎച്ച്പി കരുത്തും 700 എന്‍എം ടോര്‍ക്കുമുള്ള 3 ലീറ്റര്‍ എന്‍ജിനുമാണ്. എട്ടു സ്പീഡ് ഓട്ടമാറ്റിക് ട്രാന്‍സ്മിഷനാണ് ഇരു എന്‍ജിനുകളിലും.
വേഗം നൂറു കിലോമീറ്റര്‍ കടക്കാന്‍ പെട്രോള്‍ മോഡലിന് 5.8 സെക്കന്‍ഡും ഡീസല്‍ മോഡലിന് 5.9 സെക്കന്‍ഡും മാത്രം മതി. അഞ്ച് സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ത്രീ പീസ് ഗ്ലാസ് പനോരമിക് സണ്‍റൂഫ്, പാര്‍ക്ക് അസിസ്റ്റ് തുടങ്ങിയ ആഡംബര സൗകര്യങ്ങളുണ്ട് പുതിയ വാഹനത്തില്‍.
What's Your Reaction?

