മാരുതി സുസുക്കി വിക്ടോറിസ് എസ്‌യുവിക്ക് ആദ്യ വില വർധനവ്
ഈ വില പരിഷ്‌കരണം ഉയർന്ന ശ്രേണിയിലുള്ള രണ്ട് വേരിയന്റുകളിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്
സെപ്തംബര്‍ പകുതിയോടെ വിപണിയിലെത്തിയ മാരുതി സുസുക്കി വിക്ടോറിസ് (Victorris) മിഡ്‌സൈസ് എസ്‌യുവിക്ക് ആദ്യ വില വർധനവ് പ്രഖ്യാപിച്ചു. എന്നാൽ, ഈ വില പരിഷ്‌കരണം ഉയർന്ന ശ്രേണിയിലുള്ള രണ്ട് വേരിയന്റുകളിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.
വിക്ടോറിസിൻ്റെ ZXI+ (O) MT, ZXI+ (O) AT എന്നീ വേരിയന്റുകൾക്ക് 15,000 രൂപ വീതമാണ് വില വർദ്ധിപ്പിച്ചത്. ഈ വർദ്ധനവ് ഉടനടി പ്രാബല്യത്തിൽ വന്നു. തുടക്കത്തിൽ ആറ് ട്രിം ലെവലുകളിലാണ് വിക്ടോറിസ് അവതരിപ്പിച്ചത്. 10.50 ലക്ഷം രൂപ മുതൽ 19.99 ലക്ഷം രൂപ വരെയായിരുന്നു എക്‌സ്-ഷോറൂം വില. ഇവയെല്ലാം ഒരു നിശ്ചിത കാലയളവിനായുള്ള ആമുഖ വിലകളായിരുന്നു.
വില വർധനവിന് മുൻപ്, ഉയർന്ന വേരിയന്റുകളുടെ വില ഇങ്ങനെയായിരുന്നു: ZXI+ (O) മാനുവൽ: 15.82 ലക്ഷം രൂപ, ZXI+ (O) ഓട്ടോമാറ്റിക്: 17.77 ലക്ഷം രൂപ, ഓട്ടോമാറ്റിക് ഓൾ-വീൽ ഡ്രൈവ്: 19.22 ലക്ഷം രൂപ, സ്ട്രോങ്ങ് ഹൈബ്രിഡ് ഇ-സിവിടി: 19.99 ലക്ഷം രൂപ. മാരുതി സുസുക്കി ഈ മിഡ്‌സൈസ് എസ്‌യുവിക്ക് 27,707 രൂപ മുതൽ ആരംഭിക്കുന്ന പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനും വാഗ്ദാനം ചെയ്യുന്നുണ്ട്.
What's Your Reaction?

