സൂര്യരശ്മി തലമുടിക്കും വില്ലൻ; മുടി കൊഴിച്ചിൽ തടയാൻ ചെയ്യേണ്ടതെന്ത്?

ദീർഘനേരം സൂര്യരശ്മി ഏൽക്കുന്നത് മുടിയിലെ സ്വാഭാവിക എണ്ണകളെ നീക്കം ചെയ്യും

Oct 21, 2025 - 22:10
Oct 21, 2025 - 22:10
 0
സൂര്യരശ്മി തലമുടിക്കും വില്ലൻ; മുടി കൊഴിച്ചിൽ തടയാൻ ചെയ്യേണ്ടതെന്ത്?

ർമ്മത്തെപ്പോലെതന്നെ, സൂര്യൻ്റെ അൾട്രാവയലറ്റ് (യു.വി.) രശ്മികൾ തലമുടിയുടെ ആരോഗ്യത്തെയും ദോഷകരമായി ബാധിക്കുന്നുണ്ട്. ദീർഘനേരം യു.വി. രശ്മികൾ ഏൽക്കുന്നത് മുടിയിലെ പ്രോട്ടീൻ നഷ്ടപ്പെടുത്താനും നിറം മങ്ങാനും മുടി കൊഴിയാനും കാരണമാകും.

ദീർഘനേരം സൂര്യരശ്മി ഏൽക്കുന്നത് മുടിയിലെ സ്വാഭാവിക എണ്ണകളെ നീക്കം ചെയ്യും. ഇത് മുടിയിലെ ഈർപ്പം നഷ്ടപ്പെടുത്തുകയും മുടി വരണ്ട് നിർജീവമാകാൻ കാരണമാവുകയും ചെയ്യുന്നു. യു.വി. രശ്മികൾ മുടിയുടെ പ്രധാന ഘടകമായ പ്രോട്ടീനെ ഇല്ലാതാക്കുന്നു. പ്രോട്ടീൻ നഷ്ടമാകുന്നതോടെ മുടി ദുർബലമാവുകയും നിറം മങ്ങൽ, മുടി കൊഴിച്ചിൽ, മുടി പൊട്ടിപ്പോവുക എന്നിവയിലേക്ക് നയിക്കുകയും ചെയ്യാം.

പുറത്തേക്ക് ഇറങ്ങുമ്പോൾ ഒരു തൊപ്പിയോ ഷാളോ ഉപയോഗിച്ച് തലമുടി മൂടാൻ ശ്രദ്ധിക്കുക. മുടിയിലേക്ക് നേരിട്ട് സൂര്യരശ്മികൾ അധികം കൊള്ളുന്നത് ഒഴിവാക്കുക. മുടി ഈർപ്പമുള്ളതാക്കാൻ കണ്ടീഷണറുകൾ പതിവായി ഉപയോഗിക്കുക. നല്ല നിലവാരമുള്ള കണ്ടീഷണറുകളും ഡീപ് കണ്ടീഷനിങ് മാസ്കുകളും ഉപയോഗിക്കുന്നത് മുടിയുടെ ജലാംശവും പ്രതിരോധശേഷിയും നിലനിർത്താൻ സഹായിക്കും.

ഒരു കപ്പ് തൈരിലേക്ക് രണ്ട് ടേബിൾസ്പൂൺ തേനും ഒരു ടേബിൾസ്പൂൺ ഒലീവ് ഓയിലും ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം മുടിയിലും തലയോട്ടിയിലും തേച്ചുപിടിപ്പിക്കുക. 30 മിനിറ്റിനുശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി വൃത്തിയാക്കാം.

ഒരു ടേബിൾസ്പൂൺ കറ്റാർവാഴ ജെല്ലിനൊപ്പം വെളിച്ചെണ്ണ, സീ സോൾട്ട്, തേൻ എന്നിവ ചേർക്കുക. ഈ മിശ്രിതം മുടിയിൽ തേച്ചുപിടിപ്പിച്ച ശേഷം 30 മിനിറ്റിന് ശേഷം കഴുകിക്കളയാം.

What's Your Reaction?

like

dislike

love

funny

angry

sad

wow