കെയർ ടേക്കർ, സെക്യൂരിറ്റി നിയമനം

ഒക്ടോബർ 25 വൈകിട്ട് 5 വരെ അപേക്ഷ സമർപ്പിക്കാം

Oct 21, 2025 - 21:59
Oct 21, 2025 - 21:59
 0
കെയർ ടേക്കർ, സെക്യൂരിറ്റി നിയമനം

പട്ടിക വർഗ്ഗ വികസന വകുപ്പിന് കീഴിൽ എറണാകുളം ഫോർഷോർ റോഡിൽ പ്രവർത്തിച്ച് വരുന്ന ട്രൈബൽ കോംപ്ലക്സിലേക്ക് എം ബി എ/ബി ബി എ യോഗ്യതയുള്ള കെയർ ടേക്കർ(ഓഫീസ് മാനേജർ), രണ്ട് സെക്യൂരിറ്റി ജീവനക്കാരൻ (എക്സ് -സർവീസ്മെൻ) തുടങ്ങി നിലവിലുള്ള ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് യുവതീയുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു

അപേക്ഷ ജാതി പ്രായം യോഗ്യതകൾ എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ പകർപ്പുകൾ സഹിതം ട്രൈബൽ ഡെവലപ്‌മെൻ്റ് ഓഫീസ്,മിനി സിവിൽ സ്റ്റേഷൻ, മുവാറ്റുപുഴ എന്ന വിലാസത്തിൽ സമർപ്പിക്കേണ്ടതാണ്. ഒക്ടോബർ 25 വൈകിട്ട് 5 വരെ അപേക്ഷ സമർപ്പിക്കാം. ഫോൺ -0485-2970337

What's Your Reaction?

like

dislike

love

funny

angry

sad

wow