വെറ്ററിനറി സർജൻ, പി.ജി,യു.ജി വെറ്റ് ഒഴിവുകൾ: അഭിമുഖം ഏഴിന്

വാക്ക്- ഇന്‍ -ഇന്റര്‍വ്യൂ ഫെബ്രുവരി ഏഴിന് രാവിലെ 11 മണി മുതല്‍ 12 വരെ ജില്ലാകോടതി പാലത്തിന് സമീപമുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടക്കും

Feb 5, 2026 - 19:18
Feb 5, 2026 - 19:19
 0
വെറ്ററിനറി സർജൻ, പി.ജി,യു.ജി വെറ്റ് ഒഴിവുകൾ: അഭിമുഖം ഏഴിന്

ആലപ്പുഴ ജില്ലയിലെ  മൊബൈല്‍ സര്‍ജറി യൂണിറ്റിലേക്ക് പി.ജി.വെറ്റ്, യു.ജി.വെറ്റ് തസ്തികയിലേക്കും ഹരിപ്പാട് ബ്ലോക്കിലേക്ക് രാത്രികാല അടിയന്തര മൃഗചികില്‍സ സേവനത്തിന് വെറ്ററിനറി സര്‍ജന്‍ തസ്തികയിലേക്കും താല്‍ക്കാലികമായി നിയമനം നടത്തുന്നു. വാക്ക്- ഇന്‍ -ഇന്റര്‍വ്യൂ ഫെബ്രുവരി ഏഴിന് രാവിലെ 11 മണി മുതല്‍ 12 വരെ ജില്ലാകോടതി പാലത്തിന് സമീപമുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടക്കും. വെറ്ററിനറി സയന്‍സിലെ ബിരുദം, കേരളാ സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, മലയാളം കൈകാര്യം ചെയ്യുവാനുള്ള കഴിവ്, ചെറുവാഹനങ്ങള്‍ ഓടിക്കുവാനുള്ള ലൈസന്‍സ് എന്നിവയാണ് യോഗ്യതകള്‍. (പി.ജി.വെറ്റിന് വെറ്ററിനറി സയന്‍സിലെ മാസ്റ്റര്‍ ബിരുദം -സര്‍ജറി) ഫോണ്‍ : 0477-2252431.

What's Your Reaction?

like

dislike

love

funny

angry

sad

wow