കോഴിമുട്ടയോ താറാവുമുട്ടയോ? പ്രോട്ടീൻ ഗുണത്തിൽ മുന്നിൽ ആര്?

സാധാരണ കോഴിമുട്ടയെക്കാൾ ഇരട്ടി വലിപ്പം താറാവുമുട്ടയ്ക്കുണ്ടാകും

Mar 2, 2026 - 21:39
Mar 2, 2026 - 21:39
 0
കോഴിമുട്ടയോ താറാവുമുട്ടയോ? പ്രോട്ടീൻ ഗുണത്തിൽ മുന്നിൽ ആര്?

രുചിയിലെ വ്യത്യാസം കാരണം പലരും കോഴിമുട്ട തിരഞ്ഞെടുക്കുമ്പോൾ, പോഷകഗുണങ്ങളുടെ കാര്യത്തിൽ താറാവുമുട്ടയാണ് കൂടുതൽ കരുത്തൻ. വലിപ്പത്തിലും നിറത്തിലും ഗുണത്തിലും ഇവ രണ്ടും തമ്മിൽ വ്യക്തമായ വ്യത്യാസങ്ങളുണ്ട്.

താറാവുമുട്ടയും കോഴിമുട്ടയും: പ്രധാന വ്യത്യാസങ്ങൾ

സാധാരണ കോഴിമുട്ടയെക്കാൾ ഇരട്ടി വലിപ്പം താറാവുമുട്ടയ്ക്കുണ്ടാകും. ഇതിന്റെ പുറംതോട് കോഴിമുട്ടയെ അപേക്ഷിച്ച് കട്ടി കൂടിയതാണ്.

താറാവുമുട്ടകൾ പൊതുവെ വെള്ള നിറത്തിലാണ് കാണപ്പെടാറുള്ളതെങ്കിലും ഗ്രേ, പച്ച, നീല, കറുപ്പ് എന്നീ നിറങ്ങളിലും ഇവ അപൂർവ്വമായി കാണപ്പെടുന്നു.

താറാവുമുട്ടയുടെ മഞ്ഞക്കരുവിന് കോഴിമുട്ടയെക്കാൾ കടുത്ത ഗോൾഡൻ ഓറഞ്ച് നിറമായിരിക്കും. രുചിയുടെ കാര്യത്തിൽ കോഴിമുട്ടയെക്കാൾ അല്പം കൂടി ക്രീമി സ്വഭാവം താറാവുമുട്ടയ്ക്കുണ്ട്.

ആരോഗ്യഗുണങ്ങൾ:

താറാവുമുട്ട ശീലമാക്കുന്നത് ശരീരത്തിന് പലവിധത്തിലുള്ള ഗുണങ്ങൾ നൽകുന്നു. ശരീരത്തിന് ഒരു ദിവസം ആവശ്യമായ പ്രോട്ടീന്റെ 18 ശതമാനവും ഒരൊറ്റ താറാവുമുട്ടയിൽ നിന്ന് ലഭിക്കും. വിറ്റാമിൻ എ, വിറ്റാമിൻ ഇ എന്നിവ താറാവുമുട്ടയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് കാഴ്ചശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ദഹനേന്ദ്രിയങ്ങളുടെ സുഗമമായ പ്രവർത്തനത്തിനും ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനും താറാവുമുട്ട മികച്ചതാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow