കണ്ണിൽ നോക്കിയാൽ ഹൃദയസംബന്ധമായ രോഗങ്ങളുടെ സാധ്യത കണ്ടെത്താം

ഹൃദ്രോഗത്തിൻ്റെ പ്രാരംഭ ലക്ഷണങ്ങൾ സാധാരണ നേത്ര പരിശോധനയിലൂടെ തിരിച്ചറിയാൻ സാധിക്കുമെന്നാണ് ഗവേഷകർ പറയുന്നത്

Nov 11, 2025 - 22:19
Nov 11, 2025 - 22:19
 0
കണ്ണിൽ നോക്കിയാൽ ഹൃദയസംബന്ധമായ രോഗങ്ങളുടെ സാധ്യത കണ്ടെത്താം

ണ്ണിൽ നോക്കിയാൽ ഹൃദയസംബന്ധമായ രോഗങ്ങളുടെ സാധ്യത കണ്ടെത്താൻ കഴിയുമെന്ന് പി.എം.സി ജേണലിൽ പ്രസിദ്ധീകരിച്ച പുതിയ പഠനം ചൂണ്ടിക്കാണിക്കുന്നു. ഹൃദ്രോഗത്തിൻ്റെ പ്രാരംഭ ലക്ഷണങ്ങൾ സാധാരണ നേത്ര പരിശോധനയിലൂടെ തിരിച്ചറിയാൻ സാധിക്കുമെന്നാണ് ഗവേഷകർ പറയുന്നത്.

രക്ത പരിശോധനകൾ, എക്കോ പരിശോധനകൾ, ഇസിജി തുടങ്ങിയ പരിശോധനകൾ നടത്തുന്നതിന് മുമ്പ് തന്നെ നേത്ര പരിശോധനയിലൂടെ രോഗനിർണയം നടത്താമെന്ന് മക്മാസ്റ്റർ യൂണിവേഴ്സിറ്റി ഡിപ്പാർട്ട്‌മെൻ്റ് ഓഫ് മെഡിസിനിലെ അസോസിയേറ്റ് പ്രൊഫസറായ മാരി പിജിയർ പറയുന്നു.

രക്തചംക്രമണത്തിലെ പ്രശ്നങ്ങളാണ് ഹൃദ്രോഗത്തിൻ്റെ പ്രധാന കാരണങ്ങളിലൊന്ന്. റെറ്റിനയിലെ രക്തധമനികളുടെ ഭിത്തി കട്ടി കൂടുന്നതും തകരാർ സംഭവിക്കുന്നതും ഹൃദയം ഉൾപ്പെടെയുള്ള ശരീര ഭാഗങ്ങളിലെ രക്തക്കുഴലുകളുടെ നാശത്തിൻ്റെ സൂചനയായി കണക്കാക്കിയാണ് ഗവേഷകർ ഈ നിഗമനത്തിൽ എത്തിയത്.

എഴുപതിനായിരത്തിലധികം ആളുകളിലാണ് പഠനം നടത്തിയത്. ഇവരിൽ ബയോളജിക്കൽ ഏജിംഗിൻ്റെ ആദ്യ ലക്ഷണങ്ങളും കാണപ്പെട്ടു. ഇത്തരക്കാരിൽ ഇൻഫ്ലമേഷൻ കൂടുതലും ആയുസ് കുറവുമാണ് എന്നും ഗവേഷകർ കണ്ടെത്തി.

What's Your Reaction?

like

dislike

love

funny

angry

sad

wow