മിഥുന്‍റെ മരണം: തേവലക്കര സ്കൂള്‍ മാനേജ്മെന്‍റ് പിരിച്ചുവിട്ടു, സ്കൂളിന്‍റെ ഭരണം ഏറ്റെടുത്ത് സര്‍ക്കാര്‍

ജൂലായ് 17-ന് ക്ലാസ്‌റൂമിന് സമീപത്തെ സൈക്കിള്‍ ഷെഡ്ഡിന് മുകളില്‍ വീണ ചെരിപ്പെടുക്കാന്‍ കയറിയ മിഥുന്‍ എം. എന്ന 13കാരനാണ് ജീവന്‍ നഷ്ടപ്പെട്ടത്

Jul 26, 2025 - 13:48
Jul 26, 2025 - 13:48
 0  10
മിഥുന്‍റെ മരണം: തേവലക്കര സ്കൂള്‍ മാനേജ്മെന്‍റ് പിരിച്ചുവിട്ടു, സ്കൂളിന്‍റെ ഭരണം ഏറ്റെടുത്ത് സര്‍ക്കാര്‍

തിരുവനന്തപുരം: തേവലക്കരയില്‍ സ്‌കൂളില്‍വെച്ച് എട്ടാംക്ലാസ് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ സ്‌കൂളിനെതിരെ കടുത്ത നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്. തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിന്റെ മാനേജ്‌മെന്റിനെ പിരിച്ചുവിട്ടു. സ്‌കൂളിന്റെ ഭരണം കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് കൈമാറിക്കൊണ്ട് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവായതായി വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.

ജൂലായ് 17-ന് ക്ലാസ്‌റൂമിന് സമീപത്തെ സൈക്കിള്‍ ഷെഡ്ഡിന് മുകളില്‍ വീണ ചെരിപ്പെടുക്കാന്‍ കയറിയ മിഥുന്‍ എം. എന്ന 13കാരനാണ് ജീവന്‍ നഷ്ടപ്പെട്ടത്. വിദ്യാഭ്യാസ വകുപ്പ് നടത്തിയ അന്വേഷണത്തില്‍, കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ ഗുരുതരമായ കൃത്യവിലോപം നടന്നതായി കണ്ടെത്തിയെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് കടുത്ത നടപടികള്‍ കൈക്കൊണ്ടത്.

സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള സ്‌കൂള്‍ മാനേജ്‌മെന്റിനെ സര്‍ക്കാര്‍ സംരക്ഷിക്കുന്നെന്ന് കടുത്ത ആരോപണം ഉയര്‍ന്നിരുന്നു. പിന്നാലെ സ്‌കൂള്‍ മാനേജരോട് അധികൃതര്‍ വിശദീകരണം ആവശ്യപ്പെട്ടു.

What's Your Reaction?

like

dislike

love

funny

angry

sad

wow