തിരുവനന്തപുരം: വിവാദങ്ങള്‍ കരുത്തായപ്പോള്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ മുട്ടട വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷിന് തിളക്കമാര്‍ന്ന വിജയം. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തില്‍ വൈഷ്ണ പിന്നിലായിരുന്നുവെങ്കിലും പിന്നീട് വൈഷ്ണ മുന്നേറുകയും വിജയം കൈവരിക്കുകയുമായിരുന്നു.
മുട്ടട വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിനെ സിപിഎമ്മിന്റെ പരാതിയില്‍ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയത് വലിയചര്‍ച്ചയായിരുന്നു. തുടർന്ന് ഹൈക്കോടതിയിൽ ഹർജി ഉൾപ്പടെ നൽകിയാണ് വൈഷ്ണ മല്‍സരരംഗത്ത് തിരിച്ചെത്തിയത്.
അഭിമാനകരമായ വിജയമാണെന്നും സന്തോഷമുണ്ടെന്നും വൈഷ്ണ സുരേഷ് പറഞ്ഞു. കോര്‍പ്പറേഷനിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥി എന്ന നിലയ്ക്ക് ആണ് മുട്ടടയില്‍ യുഡിഎഫ് വൈഷ്ണയെ അവതരിപ്പിച്ചത്. വോട്ടര്‍ പട്ടികയിലെ പേരുമായി ബന്ധപ്പെട്ട പ്രശ്നത്തിനിടെ പറഞ്ഞതും സത്യം വിജയിക്കുമെന്നാണ്. ഇന്നും അത് തന്നെയാണ് പറയാനുള്ളത്.പ്രയ്തനവും കഠിനാധ്വാനവും ജനങ്ങള്‍ തിരിച്ചറിഞ്ഞ് വലിയ പിന്തുണ നൽകി. വളരെയധികം സന്തോഷമുണ്ടെന്നും ജനങ്ങളോട് നന്ദിയുണ്ടെന്നും വൈഷ്ണ സുരേഷ് പറഞ്ഞു.
കേരളത്തിലെ തദേശ തിരഞ്ഞെടുപ്പില്‍ ഏറ്റവും തിളക്കമാര്‍ന്ന വിജയമാണ് വൈഷ്ണ സുരേഷിന്റേത്. 363 വോട്ടുകള്‍ക്കാണ് വൈഷ് വിജയിച്ചത്. 25വര്‍ഷങ്ങള്‍ക്കുശേഷമാണ് ഈ വാർഡ് യുഡിഎഫ് തിരിച്ചു പിടിക്കുന്നത്.