തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നു. പലയിടങ്ങളിലും എൻ ഡി എ ലീഡ് നില ഉയരുകയാണ്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 30 ഇടത്ത് എന്‍ഡിഎ മുന്നിലാണ്. 19 ഇടത്ത് എല്‍ഡിഎഫും 14 ഇടത്ത് യുഡിഎഫുമാണ്.
തിരുവനന്തപുരം കോർപ്പറേഷനിൽ റിട്ട. ഡിജിപി ശ്രീലേഖക്ക് ജയം. എൻഡിഎ സ്ഥാനാർഥിയായ ശ്രീലേഖ ശാസ്തമംഗലം വാർഡിൽ നിന്നാണ് വിജയിച്ചത്. കൊടുങ്ങാനൂരില്‍ എന്‍ഡിഎ സ്ഥാനാത്ഥി വി വി രാജേഷ് ജയിച്ചു. 507 വോട്ടിന്‍റെ ലീഡാണ് വിവി രാജേഷിന്.
അതേസമയം തിരുവനന്തപുരം കോർപ്പറേഷനിൽ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന കുന്നുകുഴി വാർഡിൽ എൽഡിഎഫിന് ഞെട്ടിക്കുന്ന തോൽവി. മുൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ഐപി ബിനുവാണ് തോറ്റത്.