അങ്കമാലിയിൽ ആറ് മാസം പ്രായമായ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തി; അമ്മൂമ്മ ഗുരുതരാവസ്ഥയിൽ

സംഭവത്തിൽ കുഞ്ഞിന്റെ അമ്മൂമ്മയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Nov 5, 2025 - 18:24
Nov 5, 2025 - 18:24
 0
അങ്കമാലിയിൽ ആറ് മാസം പ്രായമായ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തി; അമ്മൂമ്മ ഗുരുതരാവസ്ഥയിൽ

കൊച്ചി: അങ്കമാലി കറുകുറ്റിയിൽ ആറ് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത നിലയിൽ കണ്ടെത്തി. ആന്റണി-റൂത്ത് ദമ്പതികളുടെ മകൾ ഡൽന മരിയ സാറയാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ കുഞ്ഞിന്റെ അമ്മൂമ്മയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് (നവംബർ 5) രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. വീട്ടിൽ ആന്റണി, റൂത്ത്, അമ്മൂമ്മ റോസി എന്നിവരാണ് ഉണ്ടായിരുന്നത്. പ്രാഥമിക വിവരമനുസരിച്ച്, കുഞ്ഞിനെ അമ്മൂമ്മ റോസിയുടെ അരികിൽ കിടത്തിയ ശേഷം റൂത്ത് അടുക്കളയിൽ ജോലി ചെയ്യുകയായിരുന്നു. കുറച്ചു കഴിഞ്ഞു റൂത്ത് വന്നു നോക്കിയപ്പോൾ കുഞ്ഞ് രക്തം വാർന്ന് കിടക്കുന്നതാണ് കണ്ടത്.

ഉടൻ തന്നെ കുഞ്ഞിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുഞ്ഞിന്റെ കഴുത്തിൽ മുറിവേറ്റ പാടുകൾ ഉണ്ടായിരുന്നു. കേസിൽ വീട്ടുകാരുടേതടക്കം മൊഴി രേഖപ്പെടുത്തുന്ന നടപടികൾ അങ്കമാലി പോലീസ് ആരംഭിച്ചിട്ടുണ്ട്.

ഗുരുതരമായി പരിക്കേറ്റ കുഞ്ഞിന്റെ അമ്മൂമ്മ റോസിയെ മൂക്കന്നൂരിലെ സ്വകാര്യ ആശുപ്രതിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അമ്മൂമ്മയ്ക്ക് എന്ത് സംഭവിച്ചു എന്ന കാര്യത്തിൽ വ്യക്തതയില്ല. മരണകാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കൂ. മരിച്ച കുഞ്ഞ് ആന്റണി (ചെല്ലാനം ആറാട്ടുപുഴക്കടവ്) – റൂത്ത് (എടക്കുന്ന് കരിപ്പാല) ദമ്പതികളുടെ മകളാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow