കാർഷിക സർവകലാശാലയിലെ ഫീസിൽ ഗണ്യമായ കുറവ് വരുത്താൻ നിർദേശം നൽകിയിട്ടുണ്ട്: മന്ത്രി പി. പ്രസാദ്

വിദ്യാർഥികളുടെ സാമൂഹിക-സാമ്പത്തിക പശ്ചാത്തലം മൂലം അവർക്ക് ഉന്നതവിദ്യാഭ്യാസ രംഗത്ത് ഒരു തടസവും ഉണ്ടാകാൻ പാടില്ല

Nov 2, 2025 - 10:37
Nov 2, 2025 - 10:37
 0
കാർഷിക സർവകലാശാലയിലെ ഫീസിൽ ഗണ്യമായ കുറവ് വരുത്താൻ നിർദേശം നൽകിയിട്ടുണ്ട്: മന്ത്രി പി. പ്രസാദ്
തിരുവനന്തപുരം: കാർഷിക സർവകലാശാലയിലെ ഫീസിൽ ഗണ്യമായ കുറവ് വരുത്താനുള്ള നിർദേശം നൽകിയിട്ടുണ്ടെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് തിരുവനന്തപുരത്തു വാർത്താ സമ്മേളനത്തിൽ  പറഞ്ഞു. ഫീസ് കുറയ്ക്കുന്ന കാര്യം എക്‌സിക്യൂട്ടീവ് കമ്മറ്റിയുടെ പരിഗണനയിൽ വയ്ക്കുകയും അവർ അംഗീകരിക്കുകയും വേണം. ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിൽ തന്നെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേർന്ന് ഫീസിൽ ഗണ്യമായ കുറവ് വരുത്തുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ  സാധിക്കും.   
 
വിദ്യാർഥികളുടെ സാമൂഹിക-സാമ്പത്തിക പശ്ചാത്തലം മൂലം അവർക്ക് ഉന്നതവിദ്യാഭ്യാസ രംഗത്ത് ഒരു തടസവും ഉണ്ടാകാൻ പാടില്ല. ആ തരത്തിൽ ഉള്ള ഇടപെടൽ സർവകലാശാല നടത്തണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. സർവകലാശാല സ്‌കോളർഷിപ്പിന്റെ കാര്യവും  ആലോചിച്ചിരുന്നു. സഹായിക്കാൻ കഴിയുന്ന എല്ലാ സംവിധാനങ്ങളെക്കുറിച്ചും പരിശോധിക്കണമെന്ന് സർവകലാശാലയോട് നിർദേശിച്ചതായും മന്ത്രി പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow