ഇൻറർനാഷണൽ പുലരി ടിവി അവാർഡുകൾ 2025 പ്രഖ്യാപിച്ചു; തെരഞ്ഞെടുക്കപ്പെട്ടവർക്ക് അവാർഡുകൾ ഡിസംബർ 7ന് തിരുവനന്തപുരം ഏരീസ് പ്ലക്സിൽ

ചലച്ചിത്രം, സീരിയൽ, ഡോക്യുമെന്ററി, ഷോർട്ട് ഫിലിം, മ്യൂസിക്കൽ വീഡിയോ തുടങ്ങിയ മേഖലകളിൽ കഴിവ് തെളിയിച്ചവരെ കണ്ടെത്തിയാണ് അവാർഡുകൾ പ്രഖ്യാപിച്ചത്

Oct 29, 2025 - 22:56
Oct 29, 2025 - 22:57
 0
ഇൻറർനാഷണൽ പുലരി ടിവി അവാർഡുകൾ 2025 പ്രഖ്യാപിച്ചു; തെരഞ്ഞെടുക്കപ്പെട്ടവർക്ക് അവാർഡുകൾ ഡിസംബർ 7ന് തിരുവനന്തപുരം ഏരീസ് പ്ലക്സിൽ

തിരുവനന്തപുരം: മലയാളത്തിലെ ആദ്യ 24×7 സിനിമാ ന്യൂസ് ആൻഡ്  എന്റർടൈൻമെന്റ് ഇന്റർനെറ്റ് പ്രോട്ടോകോൾ ടെലിവിഷനായ പുലരി ടിവിയുടെ മൂന്നാമത് “ഇൻറർനാഷണൽ പുലരി ടിവി അവാർഡുകൾ 2025” പ്രഖ്യാപിച്ചു. ചലച്ചിത്രം, സീരിയൽ, ഡോക്യുമെന്ററി, ഷോർട്ട് ഫിലിം, മ്യൂസിക്കൽ വീഡിയോ തുടങ്ങിയ മേഖലകളിൽ കഴിവ് തെളിയിച്ചവരെ കണ്ടെത്തിയാണ് അവാർഡുകൾ പ്രഖ്യാപിച്ചത്.

പ്രശസ്ത സംവിധായകൻ ടി. എസ്. സുരേഷ്ബാബുയുടെ അധ്യക്ഷത്വത്തിലുള്ള ജൂറിയിലാണ് പുരസ്‌കാരജേതാക്കളെ തെരഞ്ഞെടുത്തത്. ജൂറി അംഗങ്ങളായി മിസ്സ് മായാവിശ്വനാഥ്, സുനിൽ സി.ഇ, ദീപ സുരേന്ദ്രൻ, ജോളിമസ് എന്നിവരായിരുന്നു.

ഇൻറർനാഷണൽ പുലരി ടിവി സിനിമ അവാർഡ് 2025

മികച്ച ജനപ്രിയ സിനിമ: തുടരും (നിർമ്മാതാവ് - എം. രഞ്ജിത്ത്).

മികച്ച സിനിമ: ഉറ്റവർ (നിർമ്മാതാവ് - ഫിലിം ഫാൻ്റസി).

മികച്ച സംവിധായകൻ: അനിൽ ദേവ് (ഉറ്റവർ).

മികച്ച നവാഗത സംവിധായകൻ: എ.ആർ. വാടിക്കൽ (മദർ മേരി).

മികച്ച നടൻ: നിരഞ്ജ് മണിയൻപിള്ള രാജു (ഗു, ത്രയം).

മികച്ച നടി: ലാലി പി. എം. (മദർ മേരി), മഞ്ജു നിഷാദ് (ട്രെയ്‌സിംഗ് ഷാഡോ).

മികച്ച പുതുമുഖ നടി: ആതിര സുധീർ (ഉറ്റവർ).

മികച്ച ബാലതാരം: തന്മയ സോൾ (ഇരു നിറം), കാശ്മീര സുഗീഷ് (ഒരുമ്പെട്ടവൻ).

മികച്ച തിരക്കഥാകൃത്ത്: എ.ആർ. വാടിക്കൽ (മദർ മേരി).

മികച്ച സംഗീതസംവിധായകൻ: രാംഗോപാൽ ഹരികൃഷ്ണൻ (ഉറ്റവർ).

മികച്ച ബി.ജീ.എം.: രഞ്ജിനി സുധീരൻ (മിലൻ).

മികച്ച പിന്നണി ഗായകർ: അൻവർ സാദത്ത് (മിലൻ), അലോഷ്യസ് പെരേര (തൂലിക).

മികച്ച പ്രോജക്ട് ഡിസൈനർ: സഞ്ജു എസ്. സാഹിബ് (ഉറ്റവർ).

മികച്ച കുട്ടികളുടെ ചലച്ചിത്ര സംവിധായകൻ: ജിൻ്റോ തോമസ് (ഇരു നിറം).

മികച്ച സോഷ്യൽ റെസ്‌പോൺസിബിലിറ്റി ഫിലിം ഡയറക്ടർ: ശരവണ ശക്തി (പോസ്റ്റ് കാർഡ് - തമിഴ്).

ഇൻറർനാഷണൽ പുലരി ടിവി ടെലിവിഷൻ അവാർഡ് 2025

മികച്ച ജനപ്രിയ സീരിയൽ: ഗീത ഗോവിന്ദം (ഏഷ്യാനെറ്റ്).

മികച്ച സീരിയൽ: മാംഗല്യം തന്തുനാനേന (നിർമ്മാണം: സരിഗമ മുംബെ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ആർ.പി. ശ്രീകുമാർ – സൂര്യ ടിവി).

മികച്ച സംവിധായകൻ: ശ്രീജിത്ത് പലേരി (മാംഗല്യം തന്തുനാനേന – സൂര്യ ടിവി).

മികച്ച നടൻ: പ്രയാൻ വിഷ്ണു (സുഖമോ ദേവി – ഫ്‌ളവേഴ്‌സ് ടിവി).

മികച്ച നടി: സുസ്മിത പ്രഭാകരൻ (സുഖമോ ദേവി – ഫ്‌ളവേഴ്‌സ് ടിവി).

മികച്ച പുതുമുഖ നടി: ആർച്ച എസ്. നായർ (സാന്ത്വനം 2 – ഏഷ്യാനെറ്റ്),  ആതിര – സൂര്യ ടിവി, ഗായത്രിദേവി എൻ്റെ അമ്മ, മഞ്ഞിൽ വിരിഞ്ഞ പൂവ് – മഴവിൽ മനോരമ.

മികച്ച ലൈവ് കമന്റേറ്റർ: ഡോ. പ്രവീൺ ഇരവങ്കര (തൃശൂർ പൂരം – കൈരളി ന്യൂസ്).

മികച്ച ക്യാമറാമാൻ: പ്രിയൻ (പവിത്രം – ഏഷ്യാനെറ്റ്).

മികച്ച എഡിറ്റർ: അനന്തു (പെയ്തൊഴിയാതേ – സൂര്യ ടിവി).

മികച്ച മേക്കപ്പ് ആർട്ടിസ്റ്റ്: രഞ്ജിത്ത് തിരുവല്ലം (ടീച്ചറമ്മ – ഏഷ്യാനെറ്റ്).

മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ്: വിനീത് വിശ്വനാഥൻ (മഹാലക്ഷ്മി – ഫ്‌ളവേഴ്‌സ് ടിവി).

മികച്ച കലാസംവിധായകൻ: സക്കീർ ഹുസൈൻ (മൗനരാഗം – ഏഷ്യാനെറ്റ്).

മികച്ച കോസ്റ്റ്യൂമർ: തമ്പി ആര്യനാട് (പവിത്രം – ഏഷ്യാനെറ്റ്).

ഷോർട്ട് ഫിലിം & മ്യൂസിക്കൽ വീഡിയോ വിഭാഗം

മികച്ച ഷോർട്ട് ഫിലിം: ഉപ്പ് (നിർമ്മാണം – കെ.പി.എം.എസ്.എം, എച്.എസ്‌.എസ്‌, എൻ.എസ്.എസ് യൂണിറ്റ്).

മികച്ച നടൻ: പ്രകാശ് വടകര (സ്റ്റെയിൽമേറ്റ്).

മികച്ച നടി: ജയ മേനോൻ (സ്റ്റെയിൽമേറ്റ്).

മികച്ച മ്യൂസിക്കൽ വീഡിയോ: പൊൻമകൾ (നിർമ്മാണം – പ്രഭ ടി.കെ).

അവാർഡ് വിതരണം ഡിസംബർ 7-ന് രാവിലെ 9.30ന് തിരുവനന്തപുരം ഏരീസ് പ്ലക്സ് തീയേറ്ററിൽ വച്ച് നടക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow