പുതിയ റെനോ ഡസ്റ്റര്‍ റിപ്പബ്ലിക് ദിനത്തില്‍ എത്തും
2012-ലാണ് റെനോ ഡസ്റ്റർ ആദ്യമായി ഇന്ത്യയിൽ പുറത്തിറങ്ങിയത്
ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോ ഗ്രൂപ്പിൻ്റെ പൂർണ ഉടമസ്ഥതയിലുള്ള അനുബന്ധ സ്ഥാപനമായ റെനോ ഇന്ത്യ, രാജ്യത്തെ എസ്.യു.വി. (SUV) പ്രേമികൾ കാത്തിരുന്ന റെനോ ഡസ്റ്ററിൻ്റെ തിരിച്ചുവരവ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. പുതിയ റെനോ ഡസ്റ്റർ അടുത്ത വർഷം ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ പുറത്തിറങ്ങും.
2012-ലാണ് റെനോ ഡസ്റ്റർ ആദ്യമായി ഇന്ത്യയിൽ പുറത്തിറങ്ങിയത്. ഡസ്റ്റർ രാജ്യത്തെ എസ്.യു.വി. വിപണിയെ പൂർണ്ണമായി മാറ്റിമറിച്ചതായി കമ്പനി അവകാശപ്പെടുന്നു.
റെനോയുടെ 'ഇൻ്റർനാഷണൽ ഗെയിം പ്ലാൻ 2027'ൻ്റെ ഭാഗമായി ഇന്ത്യയിൽ പുറത്തിറക്കുന്ന ആദ്യ ഉൽപ്പന്നമാണ് ഈ പുതിയ ഡസ്റ്റർ. ഇന്ത്യ കേന്ദ്രീകരിച്ച് കമ്പനി നടപ്പാക്കുന്ന 'റെനോ റീത്തിങ്ക്' പദ്ധതിയുടെ ഭാഗം കൂടിയാണിത്.
ലോകമെമ്പാടും 18 ലക്ഷത്തോളം ഉപഭോക്താക്കളും ഇന്ത്യയിൽ രണ്ട് ലക്ഷത്തിലധികം ഉടമകളുമുള്ള ഡസ്റ്റർ, റെനോയുടെ ആഗോള എസ്.യു.വി. വാഹന നിരയിലെ ഏറ്റവും വിജയകരമായ മോഡലുകളിൽ ഒന്നാണെന്നും കമ്പനി വ്യക്തമാക്കി.
What's Your Reaction?

