രാജ്യത്താദ്യമായി ഏകസിവിൽകോഡ് നടപ്പിലാക്കി ഉത്തരാഖണ്ഡ്
2024 ലാണ് ഉത്തരാഖണ്ഡ് നിയമസഭ ഏകീകൃത സിവിൽ കോഡ് ബിൽ പാസാക്കിയത്.

റാഞ്ചി: ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് പ്രാബല്യത്തിൽ വന്നു. മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി യുസിസി പോർട്ടൽ ഉദ്ഘാടനം ചെയ്യുകയും ഏകീകൃത സിവിൽ കോഡ് അംഗീകരിച്ചുകൊണ്ട് വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു.
ഇതോടെ സ്വതന്ത്ര ഇന്ത്യയിൽ യുസിസി നിലവിൽ വരുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും. 2024 ലാണ് ഉത്തരാഖണ്ഡ് നിയമസഭ ഏകീകൃത സിവിൽ കോഡ് ബിൽ പാസാക്കിയത്. വിവാഹം, വിവാഹമോചനം, സ്വത്തവകാശം, പിന്തുടര്‍ച്ചാവകാശം, ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് എന്നിവയില്‍ ഇനിമുതല്‍ ഉത്തരാഖണ്ഡില്‍ ഏകീകൃത നിയമമായിരിക്കും.
നിലവിൽ ആദിവാസികളെയും ചില പ്രത്യേക സമുദായത്തെയും നിയമത്തിന്‍റെ പരിധിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. സ്ത്രീകൾക്കും പുരുഷൻമാർക്കും തുല്യമായ സ്വത്തവകാശം, ലിവിംഗ് ടുഗെദർ ബന്ധത്തിലേർപ്പെടുന്നവർക്കും രജിസ്ട്രേഷൻ നിർബന്ധം, എന്നിവയാണ് നിയമത്തിലെ പ്രധാന വ്യവസ്ഥകൾ. മാത്രമല്ല ക്കാഹ് ഹലാല, ബഹുഭാര്യത്വം, ശൈശവവിവാഹം, മുത്തലാഖ് തുടങ്ങിയ തിന്മകൾ നിർത്തലാക്കാനാവും.
What's Your Reaction?






