വയനാട്ടിലെ ആളെക്കൊല്ലി കടുവയുടെ പോസ്റ്റുമോർട്ടം പൂർത്തിയായി
കഴുത്തിനേറ്റ മുറിവാണ് കടുവയുടെ മരണകാരണം

വയനാട്: വയനാട്ടില്‍ ചത്ത കടുവയുടെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. ഇന്ന് രാവിലെയാണ് വീടിന് സമീപത്ത് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. കടുവ ചത്തത് രാവിലെ നാല് മണിയോടെ ആയിരിക്കുമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്.
കഴുത്തിനേറ്റ മുറിവാണ് കടുവയുടെ മരണകാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. കടുവയുടെ കഴുത്തിൽ നാല് മുറിവുകളാണ് ഉള്ളത്. ഇത് ആഴത്തിൽ ഉള്ളതായിരുന്നു. മുറിവ് ഉണ്ടായിരിക്കുന്നത് ഇന്നലെ ആകാനാണ് സാധ്യത. മറ്റൊരു കടുവുമായുള്ള ഏറ്റുമുട്ടലിൽ ആകാം മുറിവുണ്ടായത്. ഇതാണ് മരണകാരണം.
രാധയെ കൊന്ന അതേ കടുവ തന്നെയാണ് ഇതെന്നും കടുവയുടെ വയറ്റിൽ നിന്ന് കൊല്ലപ്പെട്ട രാധയുടെ വസ്ത്രങ്ങളും കമ്മൽ, മുടി എന്നിവ കിട്ടി. കടുവയെ വെടിവെച്ചു കൊല്ലാനുള്ള തീരുമാനത്തിന് പിന്നാലെയാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്.
അതേസമയം നരഭോജി കടുവയെ ചത്തനിലയിൽ കണ്ടെത്തിയതിൽ രൂക്ഷ വിമർശനവുമായി ബിജെപി നേതാവും പരിസ്ഥിതി പ്രവർത്തകയുമായ മേനക ഗാന്ധി രംഗത്തെത്തി. നരഭേജിയായ കടുവയെ വെടിവെച്ചുകൊല്ലണമെന്ന സർക്കാരിന്‍റെ ഉത്തരവ് നിയമവിരുദ്ധമാണെന്നും കേരളത്തിന്‍റെ നടപടി നിയമലംഘനമാണെന്നും മേനക വ്യക്തമാക്കി. മാത്രമല്ല കേരളത്തിന് ആന, കടുവ, കാട്ടുപന്നി തുടങ്ങിയ മൃഗങ്ങളെയെല്ലാം കൊല്ലാനാണ് ഇഷ്ടമെന്നും അവർ കൂട്ടിച്ചേർത്തു.
What's Your Reaction?






