ഒരാഴ്ച ഒരു മണിക്കൂർ വ്യായാമം മതി; സുഖകരമായ ഉറക്കം ലഭിക്കുമെന്ന് പഠനം

എത്രത്തോളം വ്യായാമം ചെയ്യണം എന്നതിനെക്കുറിച്ച് വ്യക്തമായ ഉത്തരം നൽകാനാണ് ഈ പഠനം ലക്ഷ്യമിട്ടത്

Nov 3, 2025 - 22:00
Nov 3, 2025 - 22:00
 0
ഒരാഴ്ച ഒരു മണിക്കൂർ വ്യായാമം മതി; സുഖകരമായ ഉറക്കം ലഭിക്കുമെന്ന് പഠനം

യൂറോപ്പിലെ ഐസ്‌ലൻഡിലുള്ള റേക്ജവിക് സർവകലാശാലാ ഗവേഷകർ അടുത്തിടെ നടത്തിയ പഠനത്തിൽ, ആഴ്ചയിൽ ഒന്നോ-രണ്ടോ തവണ ഒരു മണിക്കൂർ വീതം വ്യായാമം ചെയ്യുന്നത് പോലും സുഖകരമായ ഉറക്കം ലഭിക്കാൻ സഹായിക്കുമെന്ന് കണ്ടെത്തി. വ്യായാമം ഉറക്കത്തിന് ഗുണകരമാണെന്ന് മുൻ പഠനങ്ങൾ തെളിയിച്ചിട്ടുണ്ടെങ്കിലും, എത്രത്തോളം വ്യായാമം ചെയ്യണം എന്നതിനെക്കുറിച്ച് വ്യക്തമായ ഉത്തരം നൽകാനാണ് ഈ പഠനം ലക്ഷ്യമിട്ടത്.

ഒമ്പത് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള 4,399 പേരുടെ ആരോഗ്യ വിവരങ്ങളാണ് പഠനത്തിനായി സ്വീകരിച്ചത്. 10 വർഷത്തോളം നീണ്ട പഠനകാലയളവിൽ പങ്കാളികളുടെ വ്യായാമ ശീലം, ഉറക്കക്കുറവ്, ഉറക്കത്തിൻ്റെ ദൈർഘ്യം, പകൽസമയത്തെ ഉറക്കം തുടങ്ങിയവ നിരീക്ഷിച്ചു.

പഠനത്തിൽ പങ്കെടുത്തവരിൽ 25 ശതമാനം പേർ വ്യായാമത്തിൽ സജീവമായവരും, 18 ശതമാനം പേർ പിന്നീട് സജീവമായവരും 20 ശതമാനം പേർ തീരെ വ്യായാമം ഇല്ലാത്തവരുമായിരുന്നു. ആഴ്ചയിൽ കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും നന്നായി വ്യായാമം ചെയ്യുന്നവരിൽ ഉറക്കവുമായി ബന്ധപ്പെട്ട് കണ്ടെത്തിയ മെച്ചപ്പെടുത്തലുകൾ ശ്രദ്ധേയമാണ്:

രാത്രി കാലങ്ങളിൽ ഉറങ്ങാൻ വൈകുന്ന അവസ്ഥ 42 ശതമാനം കുറവ്. ഇൻസോംനിയയുടെ ലക്ഷണങ്ങൾ പ്രകടമാകുന്നത് 22 ശതമാനം കുറവ്. വ്യായാമം ശീലമാക്കിയവരിൽ ആറു മുതൽ ഒമ്പത് മണിക്കൂർ വരെ സുഖകരമായ ഉറക്കം ലഭിക്കുമെന്നും ഗവേഷകർ പറയുന്നു. ആഴ്ചയിൽ ഒരു മണിക്കൂറോ അതിലധികമോ വീതം മൂന്നു പ്രാവശ്യം വ്യായാമം ചെയ്യുന്നവർ നല്ല ശാരീരിക പ്രവർത്തനമുള്ളവരായി കണക്കാക്കപ്പെടുന്നു എന്നും ഗവേഷകർ വ്യക്തമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow