ബർത്ത്ഡേ സ്പെഷ്യലായി കമൽഹാസന്റെ വേട്ടയാട് വിളയാട് വീണ്ടും എത്തുന്നു 

റോഷിക എന്റർടൈമെൻസിനു വേണ്ടി പവൻകുമാറാണ് ചിത്രം റീ റിലീസായി തീയേറ്ററിലെത്തിക്കുന്നത്

Oct 31, 2025 - 12:35
Oct 31, 2025 - 12:36
 0
ബർത്ത്ഡേ സ്പെഷ്യലായി കമൽഹാസന്റെ വേട്ടയാട് വിളയാട് വീണ്ടും എത്തുന്നു 

ഉലകനായകൻ കമൽഹാസന്റെ ബർത്ത്ഡേ ദിവസമായ നവംബർ 7 ന്, കമൽഹാസന്റെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായ വേട്ടയാട് വിളയാട്, ബർത്ത്ഡേ സ്പെഷ്യലായി വീണ്ടും തീയേറ്ററിലെത്തും. റോഷിക എന്റർടൈമെൻസിനു വേണ്ടി പവൻകുമാറാണ് ചിത്രം റീ റിലീസായി തീയേറ്ററിലെത്തിക്കുന്നത്.

ഗൗതം വാസുദേവ മേനോൻ, കമൽഹാസൻ ടീമിന്റെ ഏറ്റവും വലിയ ജനപ്രിയ ചിത്രമായിരുന്നു 2006 ൽ പുറത്തിറങ്ങിയ വേട്ടയാട് വിളയാട് എന്ന ചിത്രം. രവിവർമ്മന്റെ മികച്ച ഛായാഗ്രഹണം, ഹാരീസ് ജയരാജിന്റെ ഹിറ്റ് ഗാനങ്ങൾ, കമൽഹാസൻ, ജ്യോതിക ടീമിന്റെ മികച്ച അഭിനയ പ്രകടനം,കോളിവുഡിലെ മികച്ച വില്ലനായ ഡാനിയേൽ ബാലാജിയുടെ ഗംഭീര പ്രകടനം തുടങ്ങിയ അനേകം പ്രത്യേകതകൾ നിറഞ്ഞ വേട്ടയാട് വിളയാട്, കൂടുതൽ ഡിജിറ്റൽ മികവോടെ എത്തുമ്പോൾ, പ്രേക്ഷകർക്ക് അതൊരു വിരുന്നാകും.

മികച്ചൊരു പോലീസ് ഇൻവെസ്റ്റിഗേഷൻ സിനിമയായ വേട്ടയാട് വിളയാട്, കമൽഹാസൻ എന്ന മികച്ച അഭിനേതാവിന്റെ കഴിവുകൾ മുഴുവൻ പുറത്തു കൊണ്ടുവന്ന സിനിമയാണ്. ഡി.സി.പി രാഘവൻ എന്ന കഥാപാത്രത്തെയാണ് കമൽഹാസൻ അവതരിപ്പിച്ചത്. കുറ്റകൃത്യങ്ങൾ, തന്റേതായ പാതയിലൂടെ അന്വേഷിക്കുന്ന ബുദ്ധിമാനായ പോലീസ് ഉദ്യോഗസ്ഥനായിരുന്നു രാഘവൻ. സാധാരണ മനുഷ്യന്റെ പ്രണയവും, സെന്റിമെൻസും ഉള്ള കഥാപാത്രം. കമൽഹാസന് മാത്രം അവതരിപ്പിക്കാൻ കഴിയുന്ന കഥാപാത്രം എന്ന് വേണമെങ്കിൽ പറയാം.

കമൽഹാസൻ, ജ്യോതിക ജോഡികളുടെ പ്രണയ രംഗങ്ങൾ എല്ലാ പ്രേക്ഷകരെയും കോരിത്തരിപ്പിക്കും. ഹാരിസ് ജയരാജിന്റെ ആകർഷകമായ സംഗീതത്തിൽ, കമൽഹാസൻ, ജ്യോതിക ജോഡികൾ ചുവട് വെച്ചപ്പോൾ,അതിന്റെ അഴക് വേറൊന്നായിരുന്നു. കോളിവുഡിലെ മികച്ച വില്ലനായ ഡാനിയേൽ ബാലാജി, കമൽഹാസന് വെല്ലുവിളി ഉയർത്തി കൊണ്ട് മികച്ച പ്രകടനമാണ് നടത്തിയത്.

35 ക്യാമറ ഉപയോഗിച്ച് ആദ്യം ചിത്രീകരിച്ച ചിത്രമാണ് വേട്ടയാട് വിളയാട്. ന്യൂയോർക്ക് സിറ്റിയിൽ ചിത്രീകരിച്ച കാർ ചേസ് രംഗം നെഞ്ചിടിപ്പോടെയാണ് പ്രേക്ഷകർ കണ്ടിരുന്നത്. ഏറ്റവും സ്റ്റൈലിസ്റ്റായ സിനിമ എന്നാണ് പ്രേക്ഷക വിലയിരുത്തൽ.

സെവൻ ചാനൽ കമ്മ്യൂണിക്കേഷനു വേണ്ടി, മാണിക്യം നാരായണൻ നിർമ്മിച്ച വേട്ടയാട് വിളയാട്,ഗൗതം വാസുദേവ മേനോൻ, രചന, സംവിധാനം നിർവ്വഹിക്കുന്നു. ക്യാമറ - രവിവർമ്മൻ, സംഗീതം - ഹാരീസ് ജയരാജ്, വിതരണം - റോഷിക എന്റർപ്രൈസസ്, പി.ആർ.ഒ - അയ്മനം സാജൻ. കമൽഹാസൻ, ജ്യോതിക, പ്രകാശ് രാജ്, കാമലിനി മുഖർജി, ഡാനിയേൽ ബാലാജി എന്നിവർ അഭിനയിക്കുന്നു. നവംബർ 7-ന് റോഷിക എന്റർപ്രൈസസ് ചിത്രം വീണ്ടും റിലീസ് ചെയ്യും.

What's Your Reaction?

like

dislike

love

funny

angry

sad

wow