സ്കൂൾ വളപ്പിൽ എട്ടുവയസുകാരിയെ സഹപാഠികൾ കൂട്ടബലാത്സംഗം ചെയ്തു
സ്കൂളിലെ ശുചിമുറിയിൽ വച്ചാണ് സംഭവം നടന്നത്

ബെംഗളൂരു: എട്ടു വയസുകാരിയെ കൂട്ടബലാലാത്സംഗം ചെയ്തു. കർണാടകയിലെ മാണ്ഡ്യയയിലാണ് സംഭവം. അതേ സ്കൂളിലെ വിദ്യാര്‍ത്ഥികളായ 2 ആണ്‍കുട്ടികളാണ് കുഞ്ഞിനെ ഉപദ്രവിച്ചത് എന്നാണ് പരാതി. സ്കൂളിലെ ശുചിമുറിയിൽ വച്ചാണ് സംഭവം നടന്നത്.
വയറുവേദനയും രക്തസ്രാവവും അനുഭവപ്പെട്ട പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാണ്ഡ്യ സിറ്റിയിലെ സര്‍ക്കാര്‍ സ്‌കൂളിന് സമീപമാണ് സംഭവം നടന്നത്. സംഭവത്തിൽ മൂന്നു പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.ജനുവരി 31 നാണ് എട്ടുവയസുകാരിയെ സഹപാഠികൾ കൂട്ടബലാത്സംഗം ചെയ്തതെന്നാണ് പോലീസ് പറയുന്നത്.
ഞായറാഴ്ച കടുത്ത വയറുവേദനയും രക്തസ്രാവവും അനുഭവപ്പെട്ടതിനെ തുടർന്നാണ് പെൺകുട്ടി പീഡനവിവരം അമ്മയോട് പറഞ്ഞത്. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പോലീസിൽ പരാതി നൽകുകയും ചെയ്തു.
What's Your Reaction?






